‘കോൺഗ്രസിനുള്ളിൽ അനൈക്യമെന്ന് വരുത്തി തീർക്കാൻ ഗൂഢാലോചന’; വ്യാജ സോഷ്യൽ മീഡിയ അകൗണ്ടുകൾക്കെതിരെ ഡിജിപിക്ക് പരാതി നൽകി ദീപ്തി മേരി വർഗീസ്

കോൺഗ്രസ് നേതാക്കളെ അപമാനിക്കാൻ ശ്രമം എന്ന് പരാതി. വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് കോൺഗ്രസ് നേjതാക്കളെ അപമാനിക്കാൻ ശ്രമം എന്ന് പരാതി. കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് ഡിജിപിക്ക് പരാതി നൽകി.

കോൺഗ്രസിനുള്ളിൽ അനൈക്യവും അസ്വാരസ്യവും ഉണ്ടെന്ന് വരുത്തി തീർക്കാൻ ഗൂഢാലോചന എന്ന് പരാതിയിൽ പറയുന്നു. 90 ൽ അധികം സോഷ്യൽ മീഡിയ അക്കൗണ്ട് വഴി തെറ്റിദ്ധാരണ പരത്തുന്നു എന്ന് കോൺഗ്രസ് ആരോപിച്ചു.
അതേസമയം സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിന്റെ പരാമർശത്തിനെതിരെ ദീപ്തി മേരി വർഗീസ് രംഗത്തെത്തിയിരുന്നു. സ്ത്രീവിരുദ്ധ പരാമർശം ഒഴിവാക്കണമായിരുന്നെന്നും ആണധികാര ഭാഷ രാഷ്ട്രീയത്തിൽ നല്ലതല്ലെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു. കൊച്ചിയിലെ എൽഡിഎഫ് സ്ഥാനാർഥി കെ ജെ മാക്സി ആണുങ്ങളോട് മത്സരിച്ചിട്ടില്ലെന്നായിരുന്നു മുഹമ്മദ് ഷിയാസിന്റെ പരാമർശം.

കൊച്ചി മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ ജെ മാക്സി ഇതുവരെ ആണുങ്ങളോട് മത്സരിച്ചിട്ടില്ലെന്നായിരുന്നാണ് ശബ്ദരേഖ. ഡിസിസി പ്രസിഡന്റിന്റെ പരാമർശത്തിനെതിരെ കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് തുറന്നടിച്ചു. യഥാർത്ഥ സ്ത്രീകളുടെ ശക്തി അറിയാത്തവരാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നത് എന്ന് ദീപ്തി മറുപടി നൽകിയിരുന്നു.
