Shobika

‘പി വി അന്‍വര്‍ ഫ്രോഡ്; സ്ഥിരതയില്ലാത്ത രാഷ്ട്രീയക്കാരന്‍’; തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം

പി വി അന്‍വറിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. അന്‍വര്‍ അധികാരമോഹിയെന്നും സ്ഥിരതയില്ലാത്ത രാഷ്ട്രീയക്കാരനെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.

1 st paragraph

പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയാണെന്ന വാര്‍ത്തകള്‍ കേട്ടുവെന്ന് തൃണമൂല്‍ ദേശീയ സെക്രട്ടറി വി ശിവദാസന്‍ പറഞ്ഞു. ഈ പി വി അന്‍വര്‍, കുറച്ച് ദിവസം മുന്‍പ് കേരളത്തില്‍ ഞാന്‍ പോയ സമയത്ത് എന്റെ വീട്ടില്‍ വന്നു. മമതാ ബാനര്‍ജിയെ കാണണമെന്ന് പറഞ്ഞു. ഒരു കത്ത് എനിക്ക് തന്നു. ഇതില്‍ ഒരുപാട് എംഎല്‍എമാരും എംപിമാരും മറ്റ് രാഷ്ട്രീയ നേതാക്കളുമടക്കം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. ഇത് അന്വേഷിക്കാന്‍ പാര്‍ട്ടി നേതൃത്വം എന്നെ ഏല്‍പ്പിച്ചു. ഞാന്‍ അന്വേഷിച്ചപ്പോള്‍ അവര്‍ക്കാര്‍ക്കും അതിനേ കുറിച്ച് ഒന്നുമറിയില്ലെന്ന് ബോധ്യമായി – അദ്ദേഹം പറഞ്ഞു.

അന്‍വറിന് രാഷ്ട്രീയ സ്ഥിരതയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇയാള്‍ ഒരിക്കലും ജയിക്കില്ല. ഇന്ന് പറയുന്നതല്ല നാളെ പറയുക. അധികാര മോഹിയാണ്. ഇയാള്‍ ഏത് പാര്‍ട്ടിയില്‍ പോയാലും ആ പാര്‍ട്ടി അവസാനിക്കും. ഇയാള്‍ക്ക് അധികാരമില്ലാതെ പിടിച്ച് നില്‍ക്കാന്‍ കഴിയില്ല. ഒരു ഫ്രോഡാണിയാള്‍. ഇയാള്‍ ഫ്രോഡാണെന്നും ഇയാളെ വച്ച് കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ വളര്‍ത്താന്‍ പറ്റില്ലെന്നും നേതൃത്വത്തിന് മനസിലായി. അതുകാരണം, അദ്ദേഹത്തിന് കൊടുക്കുന്ന പിന്തുണ നിര്‍ത്തിവെച്ചു. അയാള്‍ക്ക് രാഷ്ട്രീയത്തില്‍ നിലപാടില്ല – അദ്ദേഹം പറഞ്ഞു. കെ കെ രമ, തോമസ് കെ തോമസ്, പ്രതിഭ ഹരി, കെ പി മോഹനന്‍ തുടങ്ങിയവര്‍ അന്‍വറിനോപ്പം അണിചേരുമെന്ന വാഗ്ദാനമാണ് കത്തിലുള്ളത്.

2nd paragraph

കേരളത്തില്‍ കോണ്‍ഗ്രസുമായി ചേര്‍ന്നു പോകുന്നത് ടിഎംസി ദേശീയ നേതൃത്വം അംഗീകരിക്കുന്നില്ലെന്നാണ് അന്‍വര്‍ ഇന്ന് പറഞ്ഞത്. ഇത് ബംഗാളില്‍ തിരിച്ചടിയാകും എന്നാണ് പറഞ്ഞത്. എന്നാല്‍, കേരളത്തില്‍ യുഡിഎഫിനൊപ്പം നില്‍ക്കേണ്ടതുണ്ട്. അതിനാല്‍ എല്ലാ ബന്ധവും ഉപേക്ഷിക്കാന്‍ ഇന്ന് ചേര്‍ന്ന ടി എം സി സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. പുതിയ സംസ്ഥാന പാര്‍ട്ടി മെയ് 15 നുള്ളില്‍ രൂപീകരിക്കും യുഡിഎഫിനും
രാഹുല്‍ ഗാന്ധിക്കും ഒപ്പം നില്‍ക്കും- അന്‍വര്‍ പറഞ്ഞു. ബേപ്പൂരില്‍ തനിക്ക് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചിഹ്നം അനുവദിക്കാതിരുന്നതും നേതാക്കളാരും പ്രചാരണത്തിന് എത്താതിരുന്നതും കോണ്‍ഗ്രസ് നേതാക്കളുമായി വേദി പങ്കിടാന്‍ കഴിയില്ല എന്നുള്ളതുകൊണ്ടാണെന്നും അന്‍വര്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങള്‍ തുടരെ ഉന്നയിച്ച് സിപിഐഎമ്മുമായി വഴിപിരിഞ്ഞ പിവി അന്‍വര്‍, എംഎല്‍എ സ്ഥാനം രാജിവച്ച് ഡിഎംകെ പാര്‍ട്ടി ഉണ്ടാക്കി. എന്നാല്‍ തമിഴ്‌നാട് ഡിഎംകെ അംഗീകരിച്ചില്ല. തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പ് പുതിയ രാഷ്ട്രീയ നീക്കം നടത്തി തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ കണ്‍വീനര്‍ ആയി. പിവി അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫ് അസോസിയേറ്റ് ഘടകകക്ഷിയാക്കി.