‘ജനങ്ങളാണ് വലുത് നേതാക്കൾ അല്ല’; KC വേണുഗോപാലിന് വേണ്ടി വാദിച്ച ഷാഫിക്ക് സൈബറിടങ്ങളിൽ രൂക്ഷ വിമർശനം

ഷാഫി പറമ്പിലിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം. ജനങ്ങളാണ് വലുത് നേതാക്കൾ അല്ല ജനവികാരം എപ്പോഴും കൺതുറന്നു കാണണം എന്ന് സൈബിർ ഇടത്തിൽ വിമർശനം. KC വേണുഗോപാലിന് വേണ്ടി വാദിച്ച ഷാഫിക്ക് സൈബറിടങ്ങളിൽ രൂക്ഷ വിമർശനം. ഗ്രൂപ്പ് കളിക്കാർ ഇനി കുറച്ചു മാറി നിൽക്കണമെന്നും വിമർശനം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ചു എന്ന് ആരോപിച്ചാണ് ഒരു വിഭാഗം രംഗത്തെത്തിയത്.

‘നമ്മള് ജയിച്ചു സാർ, അങ്ങയെ ക്രൂശിച്ചവരെ ജനം ശിക്ഷിച്ചു’ എന്ന് ഉമ്മൻചാണ്ടിയുടെ ഫോട്ടോ ഉൾപ്പെടുത്തി ഷാഫിയിട്ട പോസ്റ്റിന് താഴെ രൂക്ഷ വിമർശനമാണ് ഉയർന്നത്. എന്നാൽ വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യ പ്രതികരണവുമായി ഷാഫി പറമ്പി എംപി രംഗത്തെത്തിയിരുന്നു. കേരളത്തിന്റെ, കോൺഗ്രസിന്റെ, യുഡിഎഫിന്റെ മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ എന്നാണ് ഷാഫി കുറിച്ചത്. കൂടുതല്‍ കാര്യങ്ങളൊന്നും ഷാഫി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല.
വി ഡി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്നാണ് കെ സി വേണുഗോപാല്‍ പ്രതികരിച്ചത്. അടിയുറച്ച കോൺഗ്രസ് പ്രവർത്തകനാണ് ഞാൻ. പാര്‍ട്ടിയാണ്, ജനങ്ങളാണ് വലുതെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു. വിഡി സതീശനും സർക്കാരിനും എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ നടന്ന ചർച്ചകൾ ഇനി അപ്രസക്തമാണ്. നേതൃത്വം എല്ലാവശങ്ങളും ആലോചിച്ചാണ് തീരുമാനമെടുത്തത്. കേരളത്തിലെ കാര്യമായത് കൊണ്ടാണ് പ്രഖ്യാപനത്തിൽ നിന്ന് മാറി നിന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
