Bridal

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അതിഥിതൊഴിലാളിയായ ബാര്‍ബര്‍ പിടിയില്‍, കട അടിച്ചുതകര്‍ത്തു

കാസർകോട്: മുടി വെട്ടാനെത്തിയ രണ്ടാം ക്ലാസുകാരനെ അതിഥിതൊഴിലാളിയായ ബാർബർ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തില്‍ ബാർബർ ഷോപ്പ് അടിച്ചുതകർത്തു.

1 st paragraph

കാസർകോട് ചന്തേരയിലാണ് സംഭവം. മണിയാട്ട് മസ്‌ജിദിന് സമീപത്തെ കടയാണ് നാട്ടുകാർ അടിച്ചുതകർത്തത്.

പിതാവിനൊപ്പം കടയിലെത്തിയ കുട്ടിയെ 17കാരനായ ബാർബർ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടിയെ കടയിലിരുത്തിയതിനുശേഷം പിതാവ് സമീപത്തെ കടയിലേയ്ക്ക് പോയി. ഈ സമയം അതിഥിതൊഴിലാളി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടി നിലവിളിച്ച്‌ ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടുകയും പിതാവും മറ്റുള്ളവരും ചേർന്ന് പ്രതിയെ പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. തുടർന്നാണ് കട അടിച്ചുതകർത്തത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തു.

2nd paragraph