Bridal

അഫ്ഗാനിസ്താനില്‍ പാക് വ്യോമാക്രമണം; കുഞ്ഞുങ്ങള്‍ ഉള്‍പെടെ 13 മരണം

കാബൂള്: അഫ്ഗാനിസ്താനില് പാക് വ്യോമാക്രമണം. അഫ്ഗാനിസ്താനിലെ വിവിധ പ്രവിശ്യകളില് നടത്തിയ വ്യോമാക്രമണത്തില് 13 പേര് കൊല്ലപ്പെട്ടതായി റിപ്പോര്ട്ട്.

1 st paragraph

അഫ്ഗാനിസ്താനിലെ ഖോസ്റ്റ്, കുനാര്, പക്തിക എന്നീ പ്രവിശ്യകളിലാണ് വ്യോമാക്രമണം ഉണ്ടായതെന്നാണ് റിപ്പോര്ട്ട്. കൊല്ലപ്പെട്ടവരില് 11 പേര് കുട്ടികളാണെന്നും അഫ്ഗാന് ഭരണകൂടമായ താലിബാന്റെ മുഖ്യ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞതായി മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു. ഒരു വയോധികനും കൊല്ലപ്പെട്ടിട്ടുണ്ട്. നിരപരാധികളായ ജനങ്ങള്ക്ക് നേരെയുള്ള ആക്രമണത്തെ അദ്ദേഹം ശക്തമായി അപലപിച്ചു.

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു പാകിസ്താന് സൈന്യം അഫ്ഗാനിസ്താന്റെ വ്യോമാതിര്ത്തി ലംഘിച്ച്‌ ആക്രമണം നടത്തിയത്. സിവിലിയന്മാരുടെ വീടുകള് ലക്ഷ്യമിട്ടായിരുന്നു ബോംബാക്രമണം. അതേസമയം, ആക്രമണത്തില് പാകിസ്താന് പ്രതികരിച്ചിട്ടില്ല.

2nd paragraph

കഴിഞ്ഞ കുറച്ചു മാസങ്ങളായി അയല്രാജ്യങ്ങള് തമ്മില് അതിര്ത്തി സംഘര്ഷങ്ങള് നടക്കുകയാണ്. ഇതിന്റെ തുടര്ച്ചയാണ് ഈ പുതിയ ആക്രമണവും. ഫെബ്രുവരി അവസാനം മുതല് ആരംഭിച്ച ഏറ്റുമുട്ടലുകളില് ഇതിനകം നൂറുകണക്കിന് ആളുകള്ക്ക് ജീവന് നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്ട്ട്.

പാകിസ്താനില് നിരന്തരം സംഘര്ഷം സൃഷ്ടിക്കുന്ന തെഹ്രീക്-ഇ-താലിബാന് പാകിസ്താന് ഉള്പ്പെടെയുള്ള സായുധ സംഘങ്ങള്ക്ക് അഫ്ഗാനിസ്താന് അഭയം നല്കുന്നുണ്ടെന്നാണ് പാകിസ്താന്റെ പ്രധാന ആരോപണം. ഈ ആരോപണങ്ങള് കാബൂള് ഭരണകൂടം തുടര്ച്ചയായി നിഷേധിച്ചിട്ടുണ്ട്.