മലപ്പുറം ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വെറ്ററിനറി സർജൻ ഒഴിവ്; അഭിമുഖം ജൂൺ 20-ന്

മലപ്പുറം: ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ ജില്ലയിൽ നടപ്പിലാക്കിവരുന്ന രാത്രികാല അടിയന്തിര മൃഗചികിത്സാ സേവന പദ്ധതി (നൈറ്റ് വെറ്റ്), മൊബൈൽ വെറ്ററിനറി യൂണിറ്റ് എന്നിവയിലേക്ക് വെറ്ററിനറി ഡോക്ടർമാരെ താൽക്കാലികമായി നിയമിക്കുന്നു.

90 ദിവസത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കായുള്ള അഭിമുഖം ജൂൺ 20-ന് രാവിലെ 11 മണിക്ക് മലപ്പുറം ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വെച്ച് നടക്കും.
യോഗ്യത: ബി.വി.എസ്.സി-എ.എച്ച് (BVSc & AH) ബിരുദവും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനും ഉണ്ടായിരിക്കണം.
ആവശ്യമായ രേഖകൾ: യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 0483-273497 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
