Main Banner

സ്വര്‍ണവില കുറഞ്ഞേ…; പവന് 1000 രൂപയുടെ ഇടിവ്; ഇന്നത്തെ നിരക്കുകള്‍ അറിയാം

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. കുറച്ച് ദിവസങ്ങളായി ഉയര്‍ന്ന് നിന്നിരുന്ന സ്വര്‍ണവിലയാണ് ഇപ്പോള്‍ ഇടിഞ്ഞിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 1000 രൂപയാണ് ഇന്ന് ഇടിഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,06,520 രൂപയായി.

1 st paragraph

ഗ്രാമിന് 125 രൂപയും ഇന്ന് കുറഞ്ഞിട്ടുണ്ട്. ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13440 രൂപയായിരുന്നത് ഇന്ന് കുറഞ്ഞ് 13315 രൂപയായി. ഈ മാസം ഒന്നാം തിയതി രേഖപ്പെടുത്തിയ 1,03,240 രൂപയാണ് ഈ മാസത്തെ കുറഞ്ഞ നിരക്ക്. ഈ മാസം വലിയ ചാഞ്ചാട്ടങ്ങളാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.

2nd paragraph