Main Banner

കനത്ത മഴ, മണ്ണിടിച്ചിൽ, റെഡ് അലേർട്ട്; വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 8, ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു. അതിതീവ്ര മഴയെത്തുടർന്ന് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ബുധനാഴ്ച വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. വയനാട് ജില്ലാ കളക്‌ടർ മേഘ ശ്രീയാണ് വിവരം പ്രസ്താവനയിലൂടെ അറിയിച്ചത്.

1 st paragraph

കള്ളാടി മണ്ണിടിച്ചിലിൽ NDRF രണ്ടു യൂണിറ്റ് കൂടി എത്തും. രാത്രി വൈകിയും തിരച്ചിൽ തുടരുമെന്ന് വയനാട് കളക്ടർ മേഘ ശ്രീ  പറഞ്ഞു.എത്ര പേർ മിസ്സിംഗ്‌ എന്നത് വ്യക്തമയില്ല. ലിസ്റ്റ് തയ്യാറാക്കുന്നു. മണ്ണ് മാറ്റി മുഴുവൻ മേഖലയും പരിശോധിക്കും. ബോഡി 3 എണ്ണം പുറത്ത് എടുത്തു. ആശുപത്രിയിൽ ഉള്ളവർ ഗുരുതരം അല്ലെന്നും മേഘ ശ്രീ  പറഞ്ഞു. വയനാട്ടിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴയാണ് പെയ്യുന്നത്. ഇന്ന് രാവിലെ കള്ളാടി മീനാക്ഷി പാലത്തിന് സമീപം മണ്ണിടിച്ചിൽ മൂന്ന് മരണം റിപ്പോർട്ട് ചെയ്തിരുന്നു. വയനാട് തുരങ്ക പാതയുടെ നിർമാണ മേഖയിലായിരുന്നു അപകടം. പാലത്തിനടുത്തുള്ള കുന്ന് ഇടിഞ്ഞ് വീഴുകയായിരുന്നു.

അതേസമയം മീനാക്ഷി പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചിൽ മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ അഞ്ച് മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരിച്ചവർ അതിഥി തൊഴിലാളികളാണ്. തുരങ്കപാതയ്ക്ക് വേണ്ടി എടുത്ത മണ്ണ് നിരങ്ങിവന്നാണ് അപകടമുണ്ടായത്. മണ്ണിനടിയിൽ എത്രപേരാണ് കുടുങ്ങിക്കിടക്കുന്നത് എന്ന് സംബന്ധിച്ച് നിലവിൽ വ്യക്തതയില്ല. പരിക്കേറ്റ ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് പേരെ കാണാനില്ല. ഇവർക്കായി തെരച്ചിൽ പുരോ​ഗമിക്കുകയാണ്.

2nd paragraph