Main Banner

ഇറാനിൽ വൻ നാശനഷ്ടവും ആൾനാശവും, ആക്രമിക്കപ്പെട്ടവയിൽ റെയിൽവേ പാലവും; ഖമനയിയുടെ കബറടക്കം വൈകും

ഇറാനിൽ വൻ നാശനഷ്ടവും ആൾനാശവും. അമേരിക്കൻ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടതായും 78 പേർക്ക് പരുക്കേറ്റതായും ഇറാൻ. ആക്രമിക്കപ്പെട്ടവയിൽ റെയിൽവേ പാലവും ഉൾപ്പെടും.ഇറാൻ പരമോന്നത നേതാവ് ഖമനയിയുടെ കബറടക്കം വൈകും. ഇന്നു രാവിലെ നടക്കാനിരുന്ന കബറടക്കം പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടരയിലേക്ക് മാറ്റി. ഇന്ത്യൻ സമയം വൈകിട്ട് നാലരയ്ക്കാണ് കബറടക്കം. ഇറാനിലെ മഷാദിലാണ് കബറടക്കം നടക്കുക.

1 st paragraph

ടെഹ്‌റാനിൽ മഷാദിലേക്കുള്ള റെയിൽ ഗതാഗതം നിർത്തിവച്ചതായി റിപ്പോർട്ടുകൾ. മഷാദിൽ ഇന്നു നടക്കുന്ന ഖമനയിയുടെ സംസ്‌കാരത്തിന് ആളുകളെ റോഡ് മാർഗം എത്തിക്കാനുള്ള നീക്കങ്ങൾ നടക്കുന്നു. ഖഷാം, അബു മൂസ ഐലണ്ട്, കൊണറാക്ക്, ബന്ദർ അബ്ബാസ്, ചബഹാർ, ജാസക്, ഇറാൻ ഷെഹർ എന്നിവിടങ്ങളിൽ വലിയ നാശനഷ്ടം റിപ്പോർട്ട് ചെയ്യുന്നു.

ഇറാനിലും അയല്‍രാജ്യമായ ഇറാഖിലുമായി ദശലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്ത, ദിവസങ്ങള്‍ നീണ്ട വിലാപയാത്രകള്‍ക്ക് ശേഷമാണ് ഖമേനിയുടെ മൃതദേഹം അന്ത്യവിശ്രമത്തിനായി മഷാദില്‍ എത്തിക്കുന്നത്. എന്നാല്‍, ചടങ്ങുകളുടെ അവസാന ദിവസമായ ഇന്ന് യുഎസ് ഇറാനില്‍ വീണ്ടും ശക്തമായ ആക്രമണം അഴിച്ചുവിട്ടത് ആശങ്കയായിട്ടുണ്ട്. ഹോര്‍മുസില്‍ കപ്പലുകള്‍ക്കു നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയെന്നാണ് യുഎസ് നല്‍കുന്ന വിശദീകരണം. ഇറാന്‍ കപ്പലുകളെ ആക്രമിക്കുന്നത് തുടര്‍ന്നാല്‍ ഇതിലും വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

2nd paragraph

ഫെബ്രുവരി 28ന് യുഎസ്-ഇസ്രായേല്‍ സംയുക്ത വ്യോമാക്രമണത്തിന്റെ ആദ്യ ദിനത്തിലാണ് ആയത്തുല്ല ഖമേനി കൊല്ലപ്പെടുന്നത്. ഇറാഖിലെ പുണ്യനഗരങ്ങളായ നജാഫ്, കര്‍ബല എന്നിവിടങ്ങളിലെ വിലാപയാത്രയ്ക്ക് ശേഷം മൃതദേഹം ഇന്ന് ഇറാനിലെ ഏറ്റവും ആദരിക്കപ്പെടുന്ന ആരാധനാലയമായ ‘ഇമാം റെസ’ മസ്ജിദില്‍ സംസ്‌കരിക്കും.