Main Banner

യുവതിയുടെ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ വിറ്റ സംഭവം: പ്രതിക്കായി അന്വേഷണം ഊർജ്ജിതം‌

കൊല്ലം: യുവതിയുടെ ദൃശ്യങ്ങൾ ഭർത്താവ് അശ്ലീല വെബ്സൈറ്റുകളിൽ വിറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു. 2022 മുതൽ ഉള്ള കാലയളവിലാണ് പ്രതി ഭാര്യയുടെ നഗ്നചിത്രങ്ങൾ പകർത്തിയത്. ഈ വർഷം അശ്ലീല ദൃശ്യങ്ങൾ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തതെന്ന് പൊലീസ്. കുട്ടിക്ക് മുന്നിൽ ലൈംഗിക വൈകൃതം നടത്തിയത് ചോദ്യം ചെയ്തതിനാണ് പരാതിക്കാരിയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചത്. ഒളിവിലുള്ള പ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

1 st paragraph

വിദേശത്തുനിന്ന് നാട്ടിലെത്തിയ യുവതിയാണ് പൊലീസിൽ പരാതി നൽകിയത്. കൗൺസിലിങ്ങിന് നിർബന്ധിച്ചപ്പോൾ ഭർത്താവ് ക്രൂരമായി മർദ്ദിച്ചെന്ന് യുവതി പറയുന്നു. മകളേയും ഇയാൾ ദുരുപയോഗം ചെയ്തെന്നും പങ്കാളിയെ പങ്കുവയ്ക്കുന്നസംഘവുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും അഭിഭാഷകൻ പറയുന്നു.കൊല്ലം സ്വദേശികളായ ദമ്പതികൾ യുകെയിൽ ജോലിയും താമസവും സ്ഥിരമാക്കിയിരുന്നവരാണ്. സുഹൃത്തുക്കൾ പറഞ്ഞാണ് ചില അശ്ലീല വെബ്സൈറ്റുകളിൽ തന്റെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ടെന്ന് യുവതി അറിഞ്ഞത്.

ഭർത്താവിനോട് തിരക്കുമ്പോൾ അബദ്ധം പറ്റി ഫോണിൽ നിന്ന് പോയതാണെന്ന വിശദീകരണമാണ് ലഭിച്ചത്. ഭർത്താവിന് മാനസികമായി പ്രശ്നങൾ ഉണ്ടെന്ന് സംശയിച്ച യുവതി നാട്ടിൽ എത്തിച്ച് കൗൺസിലിങ്ങിന് വിധേയനാക്കാൻ തീരുമാനിച്ചു. രണ്ട് ദിവസം സമ്മതിച്ച യുവാവ് പിന്നീട് കൗൺസിലിംഗിന് വഴങ്ങിയില്ല. നിർബന്ധിച്ചപ്പോൾ ക്രൂരമായി മർദ്ദിച്ചു എന്നാണ് യുവതിയുടെ പരാതി. സാരമായി പരുക്കേറ്റ യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾക്ക് പങ്കാളിയെ പങ്കുവെയ്ക്കൽ സംഘങ്ങളുമായും ബന്ധമുണ്ടെന്നും ഭാര്യക്ക് പുറമെ ഏറ്റവും അടുത്ത കുടുംബാംഗങ്ങളുടെ സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ചിട്ടുണ്ടെന്നും യുവതിയുടെ അഭിഭാഷകൻ.

 

2nd paragraph