Main Banner

‘മോടി കുറയ്ക്കാതെ മോദി സർക്കാർ’; കേന്ദ്രമന്ത്രിമാരുടെ വസതികൾ മോടിപിടിപ്പിക്കാൻ ചെലവാക്കിയത് 92 കോടി

ന്യൂഡൽഹി: കേന്ദ്ര മന്ത്രിമാരുടെ വസതികൾ മോടിപിടിപ്പിക്കാൻ ചെലവഴിച്ചത് 92 കോടി രൂപയെന്ന് വിവരാവകാശരേഖ. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയതിന്‌ ശേഷം വസതികളുടെ മോടി പിടിപ്പിക്കലിനായി ആദ്യമായാണ്‌ ഇത്രയും രൂപ ചെലവഴിക്കുന്നത്‌.

1 st paragraph

2025–26 സാമ്പത്തിക വർഷത്തെ ചെലവാണ് 92.35 കോടി ര‍‍ൂപ. വിവരാവകാശ അപേക്ഷയ്‌ക്കുള്ള കേന്ദ്രസർക്കാർ മറുപടി പ്രകാരമുള്ള കണക്കാണിത്‌. 2014 മുതലുള്ള കണക്കെടുത്താൽ ആകെ 547.68 കോടി ര‍‍‍ൂപയുടെ പണിയാണ്‌ വസതികളിൽ നടന്നത്‌. കേന്ദ്ര പൊതുമാരത്ത്‌ വകുപ്പ്‌(സിപിഡബ്ല്യുഡി) വഴിയാണ്‌ പ്രവൃത്തികൾ നടക്കുന്നത്‌.