വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടനയുടെ ദേശീയ സെക്രട്ടറിക്കെതിരെ കേസ്

കായംകുളം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതിയില്‍ കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടന ഇന്‍കാസ് ദേശീയ സെക്രട്ടറിക്കെതിരെ കേസ്. സി എ ബിജുവിനെതിരെയാണ് കേസ്. തിരുവനന്തപുരം സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്.

കായംകുളം സ്വദേശിയായ ബിജു കായംകുളത്ത് വച്ചും ദുബായില്‍ വച്ചും ലൈംഗികമായി ചൂഷണം ചെയ്തു എന്ന് കാട്ടിയാണ് യുവതിയുടെ പരാതി. 2025 ജൂലൈയിലാണ് പരാതിക്ക് കാരണമായ സംഭവം നടക്കുന്നത്. യുവതിയുടെ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മുതലെടുത്താണ് വിവാഹ വാഗ്ദാനവുമായി ബിജു സമീപിക്കുന്നത്. സാമ്പത്തിക സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു.
തനിക്ക് മദ്യവും മയക്കുമരുന്നും നല്‍കിയാണ് പീഡിപ്പിച്ചതെന്നും യുവതി പരാതിയില്‍ പറയുന്നു. ദുബായിലെ പൊലീസിനും കായംകുളം പൊലീസിനും യുവതി പരാതി നല്‍കിയിട്ടുണ്ട്. കായംകുളം പൊലീസ് പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

