Main Banner

സർവകലാശാലയും മലയാളികളും കബളിപ്പിക്കപ്പെട്ടു – കുറുക്കോളി മൊയ്‌തീൻ എം എൽ എ

തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലക്ക് കെട്ടിട നിർമാണതിന് അനുയോജ്യമല്ലാത്ത ഭൂമി ഏറ്റെടുത്തത്തിൽ സർവകലാശാലയും മലയാളികളും കബളിപ്പിക്കപ്പട്ടതായും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും കുറുക്കോളി മൊയ്‌ദീൻ എം എൽ എ ആവശ്യപ്പെട്ടു. സർവകലാശാലയിൽ നടന്ന സ്ഥാപകദിനാഘോഷത്തിന്റെയും ഭാഷാവാരാചരണത്തിന്റെയും സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു അദ്ദേഹം.

1 st paragraph

സെന്റിന് 1.60 ലക്ഷം രൂപ നിരക്കിലാണ് ഭൂമി ഏറ്റെടുത്തതെങ്കിലും യഥാർത്ഥ ഉടമകൾക്ക് പതിനായിരം രൂപ വരെ മാത്രമാണ് ലഭിച്ചതെന്നും അദ്ദേഹം ആരോപിച്ചു. പ്രവർത്തനം ആരംഭിച്ച് 14 വർഷം കഴിഞ്ഞിട്ടും സ്വന്തം ഭൂമിയും കെട്ടിടവും ഇല്ലാത്തത് ശൈശവദശ പിന്നിട്ട് പുരോഗതിയിലേക്ക് കുതിക്കാൻ സർവകലാശാലക്ക് തടസ്സമാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അനുവദിക്കപ്പെട്ട 20 കോടി രൂപ ഉപയോഗിക്കാൻ പോലും കഴിയാത്ത നിസ്സഹായ അവസ്ഥയിലൂടെയാണ് സർവകലാശാല കടന്ന് പോകുന്നത്.

ഈ വിഷയം ഉന്നയിച്ച് നിയമസഭയിൽ സബ്‌മിഷൻ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സർവകലാശാലാ സമൂഹം ഒറ്റക്കെട്ടായി നികകൊള്ളണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

2nd paragraph