Main Banner

ലഹരിക്കെതിരെ കായിക സന്ദേശവുമായി ടോർച്ച് റിലേ; ദീപശിഖ മലപ്പുറത്ത് മന്ത്രി പി.കെ ബഷീർ ഏറ്റുവാങ്ങി

47-ാമത് സംസ്ഥാന പോലീസ് ഗെയിംസ് ആൻഡ് അത് ലറ്റിക്സ് മത്സരങ്ങളോടനുബന്ധിച്ച് “Yes to Sports, No to Drugs” എന്ന സന്ദേശവുമായി സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന ടോർച്ച് റിലേ മാരത്തോണിന് മലപ്പുറം ജില്ലയിൽ വിപുലമായ സ്വീകരണം നൽകി. മലപ്പുറം കുന്നുമ്മലിൽ റിലേ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ ഉദ്ഘാടനം ചെയ്തു. സ്വീകരണ യോഗത്തിൽ മാർച്ച് റിലേ ദീപശിഖ ആർ.ആർ.ആർ.എഫ് കമാൻഡൻ്റ് ശക്തി സിംഗ് ആര്യയിൽ നിന്ന് മന്ത്രി പി.കെ ബഷീർ ഏറ്റുവാങ്ങി. സമൂഹത്തിന് വിപത്തായി മാറിയ ലഹരിക്കെതിരെ പൊതു സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് മന്ത്രി പി.കെ ബഷീർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

1 st paragraph

സെപ്റ്റംബർ അഞ്ചിന് കാസർഗോഡിൽ നിന്ന് ആരംഭിച്ച ടോർച്ച് റിലേ സെപ്റ്റംബർ എട്ടിന് തിരുവനന്തപുരത്ത് സമാപിക്കും.
ടോർച്ച് റിലേയുടെ പ്രചരണാർത്ഥം മലപ്പുറം ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച്ച വൈകിട്ട് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചിരുന്നു. മലപ്പുറം ജില്ലാ പോലീസ് ടീമും ജില്ലാ കളക്ടർ ഉൾപ്പെടുന്ന കളക്ടേഴ്സ് ഇലവനും തമ്മിലാണ് മത്സരം നടന്നത്.

സെപ്റ്റംബർ അഞ്ചിന് രാത്രി എട്ട് മണിക്ക് മലപ്പുറം – കോഴിക്കോട് ജില്ലാ അതിർത്തിയിൽ സ്വീകരണം ഏറ്റുവാങ്ങി ടോർച്ച് റിലേ മലപ്പുറം ജില്ലയിലേക്ക് പ്രവേശിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.ജബ്ബാർ ഹാജി അധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ അഡ്വ.വി.റിനിഷ, വൈസ് ചെയർപേഴ്സൺ ജിതേഷ് വി.അനിൽ സ്ഥിരം സമിതി അധ്യക്ഷൻ ഹാരിസ് ആമിയൻ, ജില്ലാ പോലീസ് മേധാവി ചൈത്ര തരേസ ജോൺ, ഡി.വൈഎസ്.പി.മാരായ കെ.സി.സുഭാഷ് ബാബു ,എ എം.സിദ്ധീഖ്, കെ.റഫീഖ് എന്നിവരും സംബന്ധിച്ചു. സ്വീകരണ പരിപാടിയുടെ ഭാഗമായി കളരിപ്പയറ്റ്, ദഫ് മുട്ട്, ഫ്ളാഷ് മോബ് തുടങ്ങി വിവിധ കലാ-കായിക പ്രകടനങ്ങൾ അരങ്ങേറി.

2nd paragraph

ദീപശിഖാ പ്രയാണത്തിന്റെ ഭാഗമായി രാവിലെ എട്ടിന് നടന്ന ടോർച്ച് റിലേ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.ജബ്ബാർ ഹാജി, നഗരസഭ ചെയർപേഴ്സൺ അഡ്വ.വി.റിനിഷ എന്നിവർ ഫ്ളാഗ് ഓഫ് ചെയ്തു. മാരത്തോൺ മലപ്പുറം ടൗണിൽ നിന്നും ആരംഭിച്ച് കൂട്ടിലങ്ങാടിയിൽ സമാപിച്ചു.

ജനങ്ങളുടെ ആരോഗ്യത്തിൽ കായിക അഭ്യാസങ്ങൾക്കുള്ള പ്രാധാന്യം സമൂഹത്തിലേക്ക് എത്തിക്കുന്നതിനും, ലഹരിക്കെതിരെ യുവതലമുറയെ അണിനിരത്തുന്നതിനുമുള്ള ശക്തമായ ബോധവത്കരണ സന്ദേശമാണ് ടോർച്ച് റിലേ മുന്നോട്ടുവയ്ക്കുന്നത്.