Main Banner

80s ലേക്ക് പോയി ഒരു ഫോട്ടോ എടുത്താലോ? ഇതാണ് ആ ചാറ്റ് GPT പ്രോംപ്ട്

സോഷ്യല്‍ മീഡിയ തുറന്നാല്‍ ഒറ്റയടിക്ക് ടൈം ട്രാവല്‍ ചെയ്തു എണ്‍പതുകളില്‍ എത്തിയ ഫീലാണ്. എല്ലാവരുടെയും ഫീഡുകളില്‍ നിറഞ്ഞു നില്‍ക്കുന്നത് 80s Style. നീട്ടി വളര്‍ത്തിയ മുടിയും കട്ടി ചെയിനും ഡെനീം ജാക്കറ്റുമെല്ലാം അണിഞ്ഞ് ഒരു വിഭാഗം. വയറിലേക്ക് കയറ്റി ടക്ക് ഇന്‍ ചെയ്ത ഷര്‍ട്ടും പാന്റും കൂളിങ് ഗ്ലാസും അണിഞ്ഞ് മറ്റൊരു കൂട്ടര്‍. ‘പൂമുഖ വാതില്‍ക്കല്‍ സ്‌നേഹം തുളുമ്പി നില്‍ക്കുന്ന പൂന്തിങ്കളാകുന്ന ഭാര്യ’യ്‌ക്കൊപ്പമുള്ള എണ്‍പതുകളിലെ കപ്പിള്‍ ഫോട്ടോയാണ് മറ്റു ചിലര്‍ക്ക് താല്‍പ്പര്യം.

1 st paragraph

ചാറ്റ് ജിപിടിയുടെ ഏറ്റവും പുതിയ ട്രെന്‍ഡായി ഈ 80s ഫാഷന്‍ മാറിയിരിക്കുകയാണ്. കൗതുകം ലേശം കൂടി പ്രോംപ്ട് അന്വേഷിക്കുന്നവര്‍ നിരാശരാകേണ്ട. നിങ്ങളുടെ ഇപ്പോഴത്തെ ചിത്രം അപ്ലോഡ് ചെയ്തു ചുവടെ നല്‍കിയിരിക്കുന്ന പ്രോംപ്ട് കോപ്പി പേസ്റ്റ് ചെയ്താല്‍ മതി.. ഒറ്റയടിക്ക് നിങ്ങള്‍ക്കും എണ്‍പതുകളിലെത്താം. നല്ല ഒന്നാന്തരമൊരു ഫോട്ടോ ക്ലിക് ചെയ്യാം…

what would i have looked like in the 80s

2nd paragraph

എണ്‍പതുകളിലെ ഫാഷന്‍ അല്‍പം അണ്‍റിയലിസ്റ്റിക് ആണെന്നാണ് പുതുതലമുറയുടെ വാദം. പോപ് മ്യൂസികും, ഫിറ്റ്‌നസ് ക്രേസും പവര്‍ ഡ്രെസിങും അരങ്ങു വാണ അന്നത്തെ യുവ തലമുറ ഇന്ന് തന്ത വൈബാണെങ്കിലും ജെന്‍ സിയേക്കാളും തഗ് ആയിരുന്നുവെന്ന് ചിത്രങ്ങള്‍ വിളിച്ചു പറയുന്നുണ്ട്. അപ്പൊ ടിക്കറ്റ് എടുത്തോളൂ… നേരേ പോകാം 80s ലേക്ക് …