Main Banner

കേരളത്തിൽ അറബിക് സർവകലാശാല ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണം: എം.എസ്. എം

തിരൂർ : കേരളത്തിൽ അറബിക് സർവകലാശാല ആരംഭിക്കുന്നതിനുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കണമെന്ന് എം.എസ്. എം തെക്കൻ കുറ്റൂർ മേഖല സമിതി. അറബി ഭാഷയുടെയും സാഹിത്യത്തിന്റെയും പഠന-ഗവേഷണ മേഖലകൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്നതിനും അന്താരാഷ്ട്ര തലത്തിൽ തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിനും സർവകലാശാല സഹായകരമാകുമെന്നും ആവശ്യപെട്ടു.അറബി ഭാഷയിൽ ഉന്നത പഠനത്തിനും ഗവേഷണത്തിനും പ്രത്യേക അവസരങ്ങൾ ഒരുക്കുന്നതിനും

1 st paragraph

ഇത് അനിവാര്യമാണെന്നും, ആവശ്യമായ നടപടികൾ സ്വീകരിച്ച് പദ്ധതി യാഥാർഥ്യമാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന്

അഭിപ്രായപ്പെട്ടു. കുറ്റൂർ ഐ. ഇ. സി ഹാളിൽ നടന്ന എം.എസ് .എം മേഖല കൗൺസിൽ ‘ബാറ്റൺ’ കെ. എൻ.എം മർക്കസുദ്ദഅവ ജില്ലാ ട്രഷറർ പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. എം.എസ്. എം ജില്ലാ വൈസ് പ്രസിഡൻ്റ് നിഹാൽ മയ്യേരി മുഖ്യ പ്രഭാഷണം നടത്തി. തിരൂർ മണ്ഡലം പ്രസിഡൻ്റ് മുഫീദ് മങ്ങാട് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.കെ മുഹ്സിൻ ആറ് മാസ കാല പ്രവർത്തന പദ്ധതികൾ അവതരിപ്പിച്ചു. കെ ഹുസൈൻ, എം അബ്ദു റഹിമാൻ , യാസർ പാറപ്പുറത്ത്, കെ മുൻദിർ ,ടി, പി അഫ്‌ലഹ്,പി ശിബിൽ ഹാദി, ടി.വി. അബു മിഷൽ,പി അബ്ദുള്ള എന്നിവർ പ്രസംഗിച്ചു.

2nd paragraph