റേഷന്‍ കട ലൈസന്‍സി നിയമനം-അപേക്ഷ ക്ഷണിച്ചു

മലപ്പുറം ജില്ലയിലെ ഏറനാട്, തിരൂര്‍ താലൂക്കുകളിലെ റേഷന്‍ കടകളില്‍ ലൈസന്‍സി നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷി, പട്ടികജാതി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കാണ് അവസരം. ഏറനാട് താലൂക്കിലെ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ 7-ാം വാര്‍ഡ് (തെഞ്ചേരി-പട്ടികജാതി സംവരണം), മലപ്പുറം മുനിസിപ്പാലിറ്റിയിലെ 7-ാം വാര്‍ഡ് (കാട്ടുങ്ങല്‍-ഭിന്നശേഷി സംവരണം) എന്നിവടങ്ങളിലും തിരൂര്‍ താലൂക്കില്‍ താനൂര്‍ മുനിസിപ്പാലിറ്റിയിലെ 13-ാം വാര്‍ഡ് (ചാഞ്ചേരി പറമ്പ് -ഭിന്നശേഷി സംവരണം) എന്നിങ്ങനെയാണ് ഒഴിവുകള്‍.

അപേക്ഷകര്‍ പത്താം തരം പാസായിരിക്കണം. 2026 ജനുവരി ഒന്നിന് 21 വയസ്സ് പൂര്‍ത്തിയായവര്‍ക്കും 62 വയസ്സ് തികയാത്തവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അപേക്ഷകള്‍ ഒക്ടോബര്‍ 22 ഉച്ചയ്ക്ക് മൂന്നിനകം മലപ്പുറം ജില്ലാ സപ്ലൈ ഓഫീസര്‍ മുന്‍പാകെ തപാല്‍ മുഖേനയോ നേരിട്ടോ ലഭ്യമാക്കണം.
അപേക്ഷാ ഫോമും മറ്റ് വിവരങ്ങളും സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ്സൈറ്റില്‍ (https://civilsupplieskerala.gov.in) നിന്നും ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നിന്നും ലഭ്യമാണ്.

