ജില്ലയിലെ ‘മോഡല്‍ സോളാര്‍ പഞ്ചായത്ത്’ ഇനി അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത്

ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പി.എം. സൂര്യഘര്‍- മോഡല്‍ സോളാര്‍ പഞ്ചായത്ത് ജില്ലാ തല കമ്മിറ്റി യോഗത്തില്‍ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിനെ മലപ്പുറം ജില്ലയിലെ ‘മോഡല്‍ സോളാര്‍ പഞ്ചായത്ത്’ ആയി തിരഞ്ഞെടുത്തു. അങ്ങാടിപ്പുറം പഞ്ചായത്തില്‍ ഒരു കോടി രൂപയുടെ സോളാര്‍-പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ ഇത് പ്രകാരം നടപ്പിലാക്കും. ജില്ലയിലെ പി.എം. സൂര്യഘര്‍ പദ്ധതി പുരോഗതി യോഗത്തില്‍ വിശകലനം ചെയ്തു. ജില്ലയില്‍ പിഎം സൂര്യഘര്‍ പദ്ധതി വ്യപിപിക്കുന്നതിനു വേണ്ട നടപടികളും ആവശ്യമായ ബോധവത്ക്കരണ ക്യാംപയിനും സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം രാജീവ്, അനെര്‍ട്ട് മലപ്പുറം ജില്ലാ എന്‍ജിനീയര്‍ ദില്‍ഷാദ് അഹമ്മദ് ഉള്ളാട്ടില്‍, എല്‍.എസ്.ജി.ഡി. ജോയിന്റ് ഡയറക്ടര്‍ കെ.എസ്.ഇ.ബി. സൗര വിഭാഗം ഉദ്യോഗസ്ഥര്‍, ലീഡ് ബാങ്ക് മാനേജര്‍, എന്നിവര്‍ പങ്കെടുത്തു .
