Main Banner

കാടാമ്പുഴ 110 കെ.വി സബ് സ്റ്റേഷൻ : പ്രവൃത്തി പുരോഗതി വിലയിരുത്തി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം. എൽ എ

 

1 st paragraph

കാടാമ്പുഴ:കാടാമ്പുഴ 110 കെ.വി സബ് സ്റ്റേഷൻ നിർമ്മാണ പ്രവൃത്തികളുടെ പുരോഗതി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എപദ്ധതി പ്രദേശത്ത് നേരിട്ടെത്തി വിലയിരുത്തി . സബ് സ്‌റ്റേഷൻ നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ച് പ്രവർത്തന സജ്ജമായിട്ടുണ്ട്. സബ്സ്റ്റേഷനിൽ ഒരു ട്രാൻസ് ഫോർമർ കമ്മീഷൻ ചെയ്ത് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട് . രണ്ടാമത്തെ ട്രാൻസ് ഫോർമർ സൈറ്റിൽ ലഭ്യമായിട്ടുണ്ട് . ഇതിൻ്റെ എറക്ഷൻ പ്രവൃത്തികൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ് .

പ്രവർത്തന സജ്ജമായ സബ് സ്റ്റേഷൻ ഒക്ടോബർ 9 ന് വെള്ളിയാഴ്ച വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യുമെന്ന് പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ എം. എൽ എ അറിയിച്ചു.

2nd paragraph

പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം എൽ.എ നൽകിയ ശുപാർശ അംഗീകരിച്ചാണ് കാടാമ്പുഴ മരവട്ടത്ത് 110 കെ.വി സബ് സ്റ്റേഷൻ നിർമ്മിക്കുന്നതിന്. 19.80 കോടി രൂപ അനുവദിച്ചത്.

മാറാക്കര പഞ്ചായത്ത് മേൽമുറി വില്ലേജിലെ റീസർവ്വേ നമ്പർ 300/3 ൽ ഉൾപ്പെട്ട മരവട്ടത്തെ ഗ്രേസ് വാലി കോളേജിന് സമീപമുള്ള 115 സെന്റ് സ്ഥലം ഏറ്റെടുത്താണ് സബ് സ്റ്റേഷൻ നിർമ്മിച്ചത് . എടയൂർ നിരപ്പിൽ നിന്നും 5 കിലോമീറ്റർ ദൈർഘ്യത്തിൽ 110 കെ.വി ഡബിൾ സർക്ക്യൂട്ട് ലൈനാണ ഇവിടേക്ക് സ്ഥാപിച്ചിട്ടുളളത് . മാറാക്കര, എടയൂർ, കുറുവ, പൊന്മള, എന്നീ പഞ്ചായത്തുകളിലേയും കോട്ടക്കൽ നഗരസഭയിലേയും അരലക്ഷത്തിൽ പരം വൈദ്യുതി ഉപഭോക്താക്കൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭ്യമാകും. നിലവിൽ മാറാക്കര, എടയൂർ, പൊന്മള, കുറുവ ഗ്രാമ പഞ്ചായത്തുകളിലേക്കും

കോട്ടക്കൽ നഗരസഭയിലേക്കും വൈദ്യുതി ആവശ്യകത നിറവേറ്റുന്നത് 33 കെ.വി കൽപകഞ്ചേരി, 10 കെ.വി എടരിക്കോട്, 110 കെ.വി കുറ്റിപ്പുറം, 220 കെ.വി മലാപ്പറമ്പ് എന്നീ സബ് സ്റ്റേഷനുകളാണ്. ഫീഡറുകളുടെ ദൈർഘ്യ കൂടുതൽ കാരണം ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടക്കവും വിതരണ നഷ്ടവും ഉണ്ടാവുന്നുണ്ട്.

110 കെ.വി കാടാമ്പുഴ സബ്സ്റ്റേഷൻ വരുന്നതോടെ ഇതിനെല്ലാം പരിഹാരമാകും.സബ്സ്റ്റേഷൻ നിർമ്മാണത്തിനുള്ള ഭൂമി ഏറ്റെടുക്കലിന് ലൈൻ വലിക്കുന്നതടക്കമുള്ള അനുബന്ധ നടപടികളും വേഗത്തിലാക്കുന്നതിന് എം.എൽ.എ നിരന്തരമായ ഇടപെടലുകളാണ് നടത്തിയിരുന്നത് . തിരുവനന്തപുരത്ത് പല തവണ പ്രത്യേക ഉന്നത തല യോഗങ്ങൾ ഇതിനായി വിളിച്ച് ചേർക്കുകയും ചെയ്തിരുന്നു. സബ്സ്റ്റേഷൻ പദ്ധതി നടത്തിപ്പ് വേഗത്തിലാക്കുന്നതിന് പല തവണ ഈ വിഷയം നിയമസഭയിൽ ഉന്നയിക്കുകയും

ജില്ലാ വികസന സമിതി യോഗങ്ങളിൽ പദ്ധതി നടത്തിപ്പിൻ്റെ ഓരോ ഘട്ടങ്ങളും വിലയിരുത്തുന്നതിന് നിരന്തരമായി ഇടപെടലുകൾ നടത്തുകയും ചെയ്തിരുന്നു.മരവട്ടത്ത് പ്രവർത്തന സജ്ജമായ കാടാമ്പുഴ 110 കെ.വി സബ് സ്റ്റേഷൻ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ എ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ഒപ്പം സന്ദർശിച്ചു . മാറാക്കര പഞ്ചായത്ത് പ്രസിഡൻ്റ് ഒ.കെ സുബൈർ , എടയൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി ഇന്ദിര , വൈസ് പ്രസിഡൻ്റുമാരായ പി .എസ് ലത ടീച്ചർ , എ. കെ. മുസ്തഫ , പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.പി. സിദ്ദീഖ് , മുഫീദ അൻവർ ,മൂർക്കത്ത് അഹമ്മദ് മാസ്റ്റർ , പൂക്കയിൽ മാനു ,കാടാമ്പുഴ മോഹനൻ , പഞ്ചായത്ത് മെമ്പർമാരായ ഉമറലി കരേക്കാട് ,

വി.കെ. കുഞ്ഞനു, മനാഫ് കല്ലൻ , രാജു , ഹനാൻ അമീർ , പി.കെ. ഫൈസൽ , മുഹമ്മദ് പുല്ലാട്ടിൽ , ഒ.പി കുഞ്ഞിമുഹമ്മദ് , എ .പി ജാഫറലി , ശിഹാബ് മങ്ങാടൻ, പി.ടിഗഫൂർ ,കെ.എസ് . മലപ്പുറം ട്രാൻസ്മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ മിനി ഫ്രാൻസിസ് , ഡിസ്ട്രിബ്യൂഷൻ വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ മനോജ് വി.എ , ട്രാൻസ്‌മിഷൻ എക്സിക്യുട്ടീവ് എഞ്ചിനീയർ ജയദേവൻ നായർ വി തുടങ്ങിയ ഉദ്യോഗസ്ഥരും പങ്കെടുത്തു .