Main Banner

വർദ്ധിപ്പിച്ച പെൻഷൻ തുക വിതരണം ചെയ്യാൻ അടിയന്തിര നടപടി വേണം

മലപ്പുറം: വർദ്ധിപ്പിച്ച പെൻഷൻ തുക വിതരണം ചെയ്യാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സീനിയർ ജേണലിസ്റ്റ് ഫോറം മലപ്പുറം ജില്ല ഭാരവാഹി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യത്ത് ആദ്യമായി മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി വയോജന വകുപ്പ് രൂപീകരിച്ച സംസ്ഥാനത്തെ യു.ഡി.എഫ് സർക്കാരിനെ യോഗം അഭിനന്ദിച്ചു.

1 st paragraph

കുടുംബ സംഗമവും, സ്നേഹ സംഗമവും ജനുവരിയിൽ നടത്താൻ തീരുമാനിച്ചു.
ജില്ല പ്രസിഡൻ്റ് വീക്ഷണം മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി ബാലകൃണൻ, ജില്ല സെക്രട്ടറി കെ.പി.ഒ റഹ്‌മത്തുല്ല, ട്രഷറർ സി. മുഹമ്മദലി, സലിം ഐദീദ് തങ്ങൾ, സിദ്ദീഖ് പെരിന്തൽമണ്ണ എന്നിവർ സംസാരിച്ചു.