Main Banner

തെരുവുനായ നിയന്ത്രണത്തിന് മാറഞ്ചേരിയിൽ വാർഡ് തല കമ്മിറ്റികൾ രൂപീകരിക്കും

തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ വാർഡ് തലത്തിൽ സ്ട്രീറ്റ് ഡോഗ് മാനേജിങ് കമ്മിറ്റി (SDMC) രൂപീകരിക്കാൻ തീരുമാനിച്ചു. വാർഡ് മെമ്പറുടെ നേതൃത്വത്തിലായിരിക്കും ഓരോ വാർഡിലും കമ്മിറ്റികൾ രൂപീകരിക്കുക. പദ്ധതിയുടെ പ്രവർത്തനരൂപരേഖ തയ്യാറാക്കുന്നതിനായി പഞ്ചായത്ത് തല സ്ട്രീറ്റ് ഡോഗ് മാനേജിങ് കമ്മിറ്റിയുടെ യോഗം പഞ്ചായത്ത് മീറ്റിങ് ഹാളിൽ ചേർന്നു. വാർഡുകളിലെ മാലിന്യ കേന്ദ്രങ്ങൾ കണ്ടെത്തുക, തെരുവുനായകളുടെ ഏകദേശ എണ്ണം കണക്കാക്കുക, വളർത്തുനായകൾക്ക് ലൈസൻസും വാക്സിനേഷനും നിർബന്ധമാക്കുക, ഇറച്ചി അവശിഷ്ടങ്ങൾ പൊതുസ്ഥലങ്ങളിൽ തള്ളുന്നത് തടയുക, നായകൾക്ക് ഒളിച്ചിരിക്കാനും പ്രജനനം നടത്താനും അനുയോജ്യമായ കാടുപിടിച്ച സ്ഥലങ്ങളും ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളും കണ്ടെത്തി വൃത്തിയാക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് രൂപരേഖയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിനുപുറമെ, തെരുവുനായകളെ ഏറ്റെടുത്ത് സംരക്ഷിക്കാൻ തയ്യാറാകുന്നവർക്ക് കൂടും ഭക്ഷണവും പ്രതിമാസ ഓണറേറിയവും നൽകുന്ന പദ്ധതി ആവിഷ്കരിക്കാനും യോഗം തീരുമാനിച്ചു.

1 st paragraph

പഞ്ചായത്തിലെ ഇറച്ചി വ്യാപാരികളുടെ യോഗം വിളിച്ചുചേർക്കുമെന്നും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതിയാണിതെന്നും വാർഡ് തലത്തിൽ പ്രവർത്തനങ്ങൾ കർശനമായി നടപ്പാക്കിയാൽ തെരുവുനായകളുടെ എണ്ണം കുറയ്ക്കാൻ കഴിയുമെന്നും മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീജിത്ത് പറഞ്ഞു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് കദീജ മൂത്തേടത്ത്, പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ, വെറ്ററിനറി ഡോക്ടർ നസീറ, ഹെഡ് ക്ലാർക്ക് അനിൽ, ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

2nd paragraph