Main Banner

തവനൂരിൽ മുടങ്ങിക്കിടക്കുന്ന പദ്ധതികൾക്ക് പുതുജീവൻ

തവനൂർ നിയോജകമണ്ഡലത്തിൽ വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന വിവിധ പൊതുമരാമത്ത് പദ്ധതികൾ പുനരാരംഭിക്കുന്നതിനുള്ള നടപടികൾക്ക് വേഗം കൂട്ടുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ വിവിധ പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചു. അഡ്വ. വി.എസ്. ജോയ് എം.എൽ.എ.യുടെ അഭ്യർത്ഥന പ്രകാരമായിരുന്നു മന്ത്രിയുടെ സന്ദർശനം.

1 st paragraph

പദ്ധതികൾ അടിയന്തര പ്രാധാന്യത്തോടെ പുനരാരംഭിക്കുന്നതിനും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്ദർശനത്തിൽ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

പൊന്നാനിയേയും പുറത്തൂർ പടിഞ്ഞാറേക്കരയെയും ബന്ധിപ്പിച്ച് നിർമിക്കാൻ ഉദ്ദേശിക്കുന്ന പടിഞ്ഞാറേക്കര ഹൗറ മോഡൽ പാലം ആയിരുന്നു ആദ്യ സന്ദർശന കേന്ദ്രം. തീരദേശ ഹൈവേയുടെ യാഥാർത്ഥ്യവത്ക്കരണത്തിനും പ്രദേശത്തിന്റെ ഗതാഗത വികസനത്തിനും നിർണായകമായ ഈ പദ്ധതിയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയെക്കൂടി പങ്കെടുപ്പിച്ച് ഉന്നതതല യോഗം ചേരാനും തീരുമാനിച്ചു.

2nd paragraph

നായർത്തോട് പാലത്തിന്റെ അപ്രോച്ച് റോഡ് ടാറിങ് ഉടൻ പൂർത്തിയാക്കാനും പാലത്തിന്റെ അവശേഷിക്കുന്ന പ്രവൃത്തികൾ അടിയന്തരമായി ആരംഭിക്കാനും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മണ്ഡലത്തിന്റെ ഏറെക്കാലത്തെ സ്വപ്നമായ തവനൂർ–തിരുനാവായ പാലത്തിന്റെ പദ്ധതി പ്രദേശം മന്ത്രി സന്ദർശിച്ചു. പാലത്തിന്റെ അലൈൻമെന്റുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് പദ്ധതി മുന്നോട്ടുപോകുന്നതിന് തടസ്സമായിട്ടുള്ളത്. അലൈൻമെന്റിലെ അപാകതകൾ ചൂണ്ടിക്കാട്ടി ഇ. ശ്രീധരൻ നേരത്തെ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിരുന്നു.

പാലത്തിന് ആവശ്യമായ ഭൂമി സൗജന്യമായി ലഭ്യമാക്കുകയോ അല്ലങ്കിൽ അക്യുസേഷന് പണം അനുവദിച്ചു ഭൂമി ഏറ്റെടുക്കാൻ സർക്കാർ തയ്യാറാണെന്നും ഉടമ അഡ്വാൻസായി ഭൂമി കൈമാറണമെന്നും മന്ത്രി നിർദ്ദേശം മുന്നോട്ടുവച്ചു. ഇതുമായി ബന്ധപ്പെട്ട് തുടർനടപടികൾ ആലോചിക്കുന്നതിനുമായി അഡ്വ. വി.എസ്. ജോയ് എം.എൽ.എ ഇ.ശ്രീധരനെ സന്ദർശിക്കും.

നടുവട്ടം,നരിപ്പറമ്പ് ജംഗ്ഷനുകളുടെ വികസനത്തിനും സന്ദർശനത്തിൽ തീരുമാനമായി.ജംഗ്ഷനുകളുടെ നവീകരണത്തിന് ആവശ്യമായ ഡിസൈൻ പ്രവൃത്തികൾ പൂർത്തിയാക്കാനും ഡിസൈൻ ലഭ്യമാകുന്ന മുറയ്ക്ക് ഫണ്ട് അനുവദിക്കാമെന്നും മന്ത്രി ഉറപ്പുനൽകി.

ഒളമ്പക്കടവിനെയും മാറഞ്ചേരിയെയും ബന്ധിപ്പിക്കുന്ന ഒളമ്പക്കടവ് പാലം പദ്ധതിയും മന്ത്രി സന്ദർശിച്ചു.ഏകദേശം 12 വർഷമായി മുടങ്ങിക്കിടക്കുന്ന പദ്ധതിയുടെ പ്രവൃത്തികൾ 2027 ഡിസംബറിന് മുമ്പ് പൂർത്തിയാക്കാനാകുമെന്ന് ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചത്.എന്നാൽ ജനങ്ങളുടെ ദീർഘകാലത്തെ യാത്രാദുരിതം കണക്കിലെടുത്ത് മാർച്ചിന് മുമ്പുതന്നെ പ്രവൃത്തികൾ പൂർത്തിയാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി.

കുറ്റിപ്പുറം മുതൽ പെരുമ്പിലാവ് വരെയുള്ള സംസ്ഥാനപാത വീതികൂട്ടി നവീകരിക്കണമെന്ന ജനപ്രതിനിധികളുടെ ആവശ്യവും മന്ത്രി പരിഗണിച്ചു.പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചതിനുശേഷം നടന്ന അവലോകന യോഗത്തിൽ ഈ റോഡ് നവീകരണത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കാമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ഇതിനുപുറമേ, തവനൂരിൽ സംഘടിപ്പിക്കുന്ന സർവോദയമേളയുടെ ഭാഗമായി പുഴയ്ക്ക് കുറുകെ താതത്ക്കാലിക പാലം നിർമ്മിക്കുന്നതിന് ആറു ലക്ഷം രൂപ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.

വർഷങ്ങളായി സാങ്കേതികവും ഭരണപരവുമായ തടസ്സങ്ങളിൽപ്പെട്ട് മുടങ്ങിക്കിടക്കുന്ന പദ്ധതികൾ നേരിട്ട് വിലയിരുത്തി അവയുടെ തടസ്സങ്ങൾ നീക്കുന്നതിനും പ്രവൃത്തികൾക്ക് സമയപരിധി നിശ്ചയിച്ച് മുന്നോട്ടുപോകുന്നതിനുമാണ് സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത്. തുടർനടപടികൾ ഏകോപിപ്പിച്ച് പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളുടെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങളും നൽകി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷബ്‌ന ടീച്ചർ,പഞ്ചായത്ത് പ്രസിഡന്റുമാരായ മുജീബ് പൂളക്കൽ, കെ.സിന്ധു, റംല ടീച്ചർ, ജസ്‌ന ബാനു, കെ.വി.അബൂബക്കർ സിദ്ധീഖ്, മുബ്ഷിറ കാലടി, ഷാജി മോൾ ,ജില്ലാ പഞ്ചായത്ത് മെമ്പർമാരായ അഷ്‌കർ പേരുമുക്ക്, മെഹ്റുന്നിസ, സുലൈഖ റസാഖ്, പി.ഡബ്ലിയു.ഡി എക്‌സികുട്ടീവ് എൻനീയർ അബ്ദുൽ ഗഫൂർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥന്മാർ തുടങ്ങിയവർ പങ്കെടുത്തു.