Main Banner

കാലിക്കറ്റിൽ സമാധാനം പുന:സ്ഥാപിക്കാന്‍ തീരുമാനം

കാലിക്കറ്റ് സര്‍വകലാശാല ക്യാംപസില്‍ അടുത്തിടെയായി ഉണ്ടായ വിദ്യാര്‍ഥി സംഘര്‍ഷങ്ങളില്‍ സമാധാനം പുന:സ്ഥാപിക്കാനും സമാധാന ചര്‍ച്ചകള്‍ക്കായി ജനപ്രതിനിധികള്‍, യൂണിവേഴ്സിറ്റി പ്രതിനിധികള്‍, പൊലീസ്, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കാനും തീരുമാനമായി. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് പി.ഒ. സാദിഖിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

1 st paragraph

എം.എല്‍.എ.മാരായ ടി.വി. ഇബ്രാഹിം, പി.കെ. നവാസ്, വി.എസ്. ജോയ്, കൊണ്ടോട്ടി ഡി.വൈ.എസ്.പി. എ.ജെ. ജോണ്‍സണ്‍, യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ അല്ലെങ്കില്‍ വൈസ് ചാന്‍സലറുടെ പ്രതിനിധി, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ അഡ്വ.എം.ഉമ്മര്‍, വി.പി.അനില്‍, വി.പി.ഷാനു, ഷാജി പച്ചീരി തുടങ്ങിയവര്‍ ഉള്‍പ്പെട്ട സമിതി ജില്ലാ പൊലീസ് മേധാവിയുടെ സാന്നിധ്യത്തില്‍ സമാധാന പാലനത്തിനായുള്ള നിര്‍ദേശങ്ങള്‍ രൂപീകരിക്കാന്‍ നവംബര്‍ 13 ന് യോഗം ചേരും. തുടര്‍ന്ന് വിദ്യാര്‍ഥി സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തും.

ക്യാംപസില്‍ ഉണ്ടായ വിദ്യാര്‍ഥി സംഘര്‍ഷങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലേയ്ക്ക് പടരുന്നത് ഒഴിവാക്കണമെന്നും പക്ഷപാതരഹിതമായ പൊലീസ് സമീപനമുണ്ടാകണമെന്നും ഇനിയൊരു സംഘര്‍ഷം ഉണ്ടാകാത്ത വിധത്തില്‍ രമ്യമായി പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ആരോഗ്യകരമായ രീതിയിലേക്ക് ക്യാംപസ് രാഷ്ട്രീയം മാറേണ്ടതുണ്ടെന്നും ഇതിനായി രാഷ്ട്രീയ നേതൃത്വം ഒന്നിച്ച് നില്‍ക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചു.

 

2nd paragraph

സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ഗുരുതരമായ ജാമ്യമില്ലാത്ത കേസുകള്‍ വിദ്യാര്‍ഥികളുടെ പാസ്‌പോര്‍ട്ട്, ഉന്നത വിദ്യാഭ്യാസം, സര്‍ക്കാര്‍ ജോലി എന്നിവയെ ബാധിക്കുമെന്നതിനാല്‍ ചര്‍ച്ചയിലൂടെ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കണമെന്ന് യോഗം ഏകകണ്ഠമായി അഭിപ്രായപ്പെട്ടു.

കളക്ടറേറ്റിലെ വീഡിയോ കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എ.മാരായ ടി.വി. ഇബ്രാഹിം, പി.കെ. നവാസ്, യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ. സി.ഡി.സെബാസ്റ്റ്യന്‍, കൊണ്ടോട്ടി ഡി.വൈ.എസ്.പി. എ.ജെ. ജോണ്‍സണ്‍, വിവിധ വിദ്യാര്‍ഥി സംഘടന പ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.