Main Banner

എം.പി.ഫണ്ട് വിനിയോഗം: പദ്ധതി നിര്‍വഹണത്തിലെ കാലതാമസം ഒഴിവാക്കണമെന്ന് ഡോ.സമദാനി എം.പി

എം.പി. ഫണ്ട് ഉപയോഗിച്ച് പൊന്നാനി ലോക്‌സഭ മണ്ഡലത്തില്‍ നടത്തുന്ന വികസന പദ്ധതികളുടെ കാലതാമസം ഒഴിവാക്കണമെന്ന് ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന എം.പി. ഫണ്ട് വിനിയോഗ അവലോകന യോഗത്തില്‍ ഡോ. എം.പി. അബ്ദുസമദ് സമദാനി എം.പി. ആവശ്യപ്പെട്ടു. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ ചില വകുപ്പുകളുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്ന് വീഴ്ചകളുണ്ടാകുന്നുണ്ടെന്ന് എം.പി. യോഗത്തില്‍ പറഞ്ഞു. പല ബ്ലോക്ക് ഓഫീസുകളിലും ഫയലുകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യം മാറണമെന്നും ജനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

1 st paragraph

മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ നിര്‍ദ്ദേശിച്ച 349 പ്രവൃത്തികളില്‍ 236 എണ്ണത്തിനാണ് ഇതുവരെ ഭരണാനുമതി ലഭിച്ചിട്ടുള്ളത്. ഇതില്‍ മലപ്പുറം ജില്ലയില്‍ 283 പ്രവൃത്തികളും പാലക്കാട് ജില്ലയില്‍ 66 പ്രവൃത്തികളും ഉള്‍പ്പെടുന്നു. ഇ-സാക്ഷി പോര്‍ട്ടല്‍ വഴി ആകെ 17.04 കോടി രൂപയാണ് ഇതുവരെ ലഭ്യമായിട്ടുള്ളത്. ഇതില്‍ 60 പ്രവൃത്തികളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. എസ്.സി./എസ്.ടി. വിഭാഗങ്ങളുടെ ഉന്നമനത്തിനായി നീക്കിവെച്ചിട്ടുള്ള ഫണ്ടുകള്‍ സമയബന്ധിതമായി വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. പദ്ധതികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാനും ഫണ്ട് വിനിയോഗത്തിലെ തടസ്സങ്ങള്‍ നീക്കാനും എല്ലാ വകുപ്പുകളുടെയും കൂട്ടായ പരിശ്രമം ഉണ്ടാകണമെന്ന് എം.പി. ആവശ്യപ്പെട്ടു.

യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി.വി.ഷാജു, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ യു.വി.പ്രസീത, വിവിധ ജില്ലാതല ഉദ്യോഗസഥര്‍, ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

2nd paragraph