Main Banner

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ജോബ് ഫെയർ നവംബർ 16-ന്

​മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ 16-ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30 വരെ ജോബ് ഫെയർ നടത്തും. അഞ്ച് സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കാണ് അഭിമുഖം. എസ്.എസ്.എൽ.സി, പ്ലസ് ടു, ബി.കോം യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.

1 st paragraph

​എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്ക് പ്രവേശനം സൗജന്യമാണ്. അല്ലാത്തവർക്ക് 300 രൂപ അടച്ച് സ്പോട്ട് രജിസ്ട്രേഷൻ നടത്താം.

താല്പര്യമുള്ള ഉദ്യോഗാർഥികൾ ഫോട്ടോ, ആധാർ പകർപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റയുടെ ആറ് പകർപ്പുകൾ എന്നിവ സഹിതം രാവിലെ 10-ന് മലപ്പുറം എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ടെത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. വിവരങ്ങൾക്ക് ഫോൺ: 0483 2734737, 8078428570.

2nd paragraph