Main Banner

അരീക്കോട് താലൂക്ക് ആശുപത്രിയിൽ ഡോക്ടര്‍ നിയമനം

അരീക്കോട് താലൂക്ക് ആശുപത്രിയിൽ ഡോക്ടർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. എം.ബി.ബി.എസും ടി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത.

1 st paragraph

വാക്ക് ഇൻ ഇന്റർവ്യൂ നവംബർ 25-ന് രാവിലെ 10.30-ന് ആശുപത്രി ഓഫീസിൽ നടക്കും. ഉദ്യോഗാർഥികൾ എസ്.എസ്.എൽ.സി, പ്ലസ് ടു, എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷൻ തുടങ്ങിയ രേഖകളുടെ അസലും പകർപ്പും സഹിതം ഹാജരാവണം. ഫോൺ: 0483 2851700.