Main Banner

ആലംകോട് പഞ്ചായത്തില്‍ ജലസ്രോതസ്സുകളില്‍ പരിശോധന തുടങ്ങി

നിര്‍മലം പുതുയുഗം ശുചിത്വകേരളം പദ്ധതിയുടെ ഭാഗമായി ആലംകോട് ഗ്രാമപഞ്ചായത്തില്‍ ‘ഓപ്പറേഷന്‍ ജലസുരക്ഷ’ പരിശോധന ആരംഭിച്ചു. ജലസ്രോതസ്സുകളുടെ മലിനീകരണം തടയുക, ജലാശയങ്ങളുടെ സ്വാഭാവിക ഒഴുക്കും ശുചിത്വവും സംരക്ഷിക്കുക, ആരോഗ്യകരമായ പരിസ്ഥിതി ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യങ്ങള്‍. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലെയും കുളങ്ങള്‍, തോടുകള്‍, പുഴകള്‍, കനാലുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്.

1 st paragraph

അസിസ്റ്റന്റ് സെക്രട്ടറി സുധന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീധു, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജയേഷ്, ക്ലര്‍ക്കുമാരായ ശ്രീരാഗ്, സില്‍ജിത്, ആരോഗ്യവിഭാഗം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വേണുഗോപാലന്‍ എന്നിവരടങ്ങിയ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്.

കണ്ടെത്തിയ വീഴ്ചകളില്‍ നോട്ടീസ് നല്‍കുകയും തുടര്‍നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ജലാശയങ്ങള്‍ മലിനമാക്കുന്നത് തടയാനും പൊതുജന ബോധവത്ക്കരണം ശക്തമാക്കാനും നടപടികള്‍ തുടരുകയാണ്.

2nd paragraph