Main Banner

മലപ്പുറം ജില്ലാ സ്‌കൂൾ കലോത്സവ പ്രോഗ്രാം ഷെഡ്യൂൾ പ്രകാശനം

ആലത്തിയൂർ : ആലത്തിയൂർ കെ എച്ച് എം എസ് എസ് സ്കൂളിൽ നടക്കുന്ന നവംബർ 28 മുതൽ ഡിസംബർ 3 വരെ നടക്കുന്ന മലപ്പുറം ജില്ലാ സ്കൂൾ കലോത്സവ പ്രോഗ്രാം ഷെഡ്യൂൾ പ്രകാശനം പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം പി അബ്ദുൽ ഫുക്കാർ ഡി ഇ ഒ കെ എം ശ്രീജക്ക് നൽകി നിർവഹിച്ചു. കെ എസ് ടി എ ജില്ലാ പ്രസിഡന്റ് ഇ എസ് അജിത് ലുക്ക അധ്യക്ഷത വഹിച്ചു.

1 st paragraph

പ്രോഗ്രാം കമ്മറ്റി കൺവീനർ കെ സരിത, എഇഒ ആർ പി ബാബുരാജ്, കെ എസ് ടി എ സംസ്ഥാന സെക്രട്ടറി ആർ കെ ബിനു, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റിയംഗം സി.ടി. ശ്രീജ, പ്രോഗ്രാം കമ്മറ്റി വൈസ് ചെയർപേഴ്സൺ തൃപ്രംകോട് ഗ്രാമ പഞ്ചായത്ത് വാർഡ് അംഗം കെ ശാരദ, ഡോ. ടി പി ഇബ്രാഹിം, വി അബ്ദുൽ സിയാദ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ പ്രോഗ്രാം കൺവീനർ സരിത കെ സ്വാഗതവും ജോ. കൺവീനർ സിയാദ് വി നന്ദിയും രേഖപ്പെടുത്തി.

പ്രിൻസിപ്പൽ സോണിയ കെ വേലായുധൻ, എച്ച് എം സിദ്ദിഖുൾ അക്ബർ, മീഡിയ ആൻഡ് പബ്ലിസിറ്റി കൺവീനർ മുഹമ്മദ് അസ്ലം കെ എം, ട്രോഫി കമ്മിറ്റി കൺവീനർ നജ്മുദ്ദീൻ എന്നിവർ പങ്കെടുത്തു.
നവംബർ 28, 30, ഡിസംബർ 01, 02, 03 തീയ്യതികളിലാണ് ജില്ലാ കലോത്സവം.

2nd paragraph