ന്യൂസിലാന്‍ഡില്‍ നിന്നും പൊന്നാനിയിലേക്ക് വീണ്ടും കത്ത്

ന്യൂസിലാന്റ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് കത്ത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അമാന അഷ്‌റഫിനായിരുന്നു കത്ത്. തിരഞ്ഞെടുപ്പിനെ നേരിടുന്ന പ്രധാനമന്ത്രി ജസീന്ത ആര്‍ഡന് വിജയാശംസകള്‍ നേര്‍ന്നും കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ വിജയം കണ്ടതില്‍ അഭിനന്ദനങ്ങള്‍ അറിയിച്ചും അമാന അയച്ച കത്തിനുള്ള മറുപടിയായിരുന്നു അത്. കത്ത് കിട്ടിയ വൈകുന്നേരത്തോടെ ജസീന്ത ആര്‍ഡന്റെ പാര്‍ട്ടി മികച്ച വിജയം നേടി ഭരണത്തുടര്‍ച്ച സാധ്യമാക്കിയതിലുള്ള വാര്‍ത്ത പുറത്തു വരികയും ചെയ്തു അമാനക്ക് നല്‍കിയത് ഇരട്ടി സന്തോഷമാണ്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ജസീന്ത ആര്‍ഡന്റെ പേഴ്‌സണല്‍ സ്റ്റാഫ് ദിന ഒക്കേബിയാണ് മറുപടി അയച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണിതെന്ന് കത്തില്‍ പ്രത്യേകം പറയുന്നുണ്ട്. തിരഞ്ഞെടുപ്പിനെ തുടര്‍ന്നുള്ള തിരക്കിലായതിനാലാണ് പ്രധാനമന്ത്രി നേരിട്ട് കത്തെഴുതാത്തതെന്നും പരാമര്‍ശമുണ്ട്. ഇത് രണ്ടാം തവണയാണ് അമാന അഷ്‌റഫിന് ന്യൂസിലാന്റ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് കത്ത് വരുന്നത്. നേരത്തെ ലഭിച്ചത് ഇസീന്ത ആര്‍ഡന്‍ നേരിട്ടെഴുതിയ കത്തായിരുന്നു. ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്ലിം പള്ളിയില്‍ നടന്ന ഭീകരാക്രമണത്തില്‍ ജസീന്ത സ്വീകരിച്ച ധീരമായ നിലപാടുകളെ പ്രശംസിച്ച് അമാന എഴുതിയ കത്തിനാണ് ആദ്യ മറുപടി വന്നത്.

ആദ്യത്തെ കത്ത് ജസീന്തയുടെ വ്യക്തിപരമായ വിശേഷങ്ങള്‍ക്ക് മറുപടി നല്‍കിയും കേരളത്തിലേക്ക് വരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുമുള്ളതായിരുന്നു. ജസീന്തയുടെ മകളെ കുറിച്ചുള്ള അമാനയുടെ അന്വേഷണത്തിന് ആദ്യ കത്തില്‍ കൃത്യമായ മറുപടി ഉണ്ടായിരുന്നു. അമാനക്ക് അന്നു ലഭിച്ച മറുപടി ഏറെ മാദ്ധ്യമശ്രദ്ധ നേടിയിരുന്നു. ന്യൂസിലാന്റിലെ മാദ്ധ്യമങ്ങളിലും ഇത് വാര്‍ത്തയായിരുന്നു. ഇതിനു ശേഷം ജസീന്തയുടെ ഓഫീസില്‍ നിന്ന് തുടര്‍ച്ചയായി ഇമെയില്‍ സന്ദേശങ്ങള്‍ അമാനക്ക് ലഭിച്ചിരുന്നു.

കൊവിഡിനെ തുരുത്തിയതില്‍ ന്യൂസിലാന്റ് സാദ്ധ്യമാക്കിയ ശ്രദ്ധേയമായ നേട്ടത്തിന് അഭിനന്ദനമറിച്ചാണ് അമാന രണ്ടാമത് കത്തയച്ചത്. കത്തിനുള്ള മറുപടി ആഗസ്ത് 30ന് പ്രധാനമന്ത്രിയുടെ ഓഫീസ് പോസ്റ്റ് ചെയ്തിരുന്നെങ്കിലും വെള്ളിയാഴ്ച്ചാണ് പൊന്നാനിയിലെത്തിയത്. കൊവിഡ് കാരണമുള്ള കാലതാമസമാണ് കത്ത് ലഭിക്കുന്നത് വൈകാന്‍ കാരണമായതെങ്കിലും, കത്ത് കൈപറ്റിയത് ജസീന്തയുടെ വിജയാഹ്ലാദ ദിനത്തിലായെന്നത് അമാനക്ക് ഇരട്ടി മധുരമാണ് നല്‍കിയത്.പെരുമ്പിലാവിലെ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയാണ് പൊന്നാനി സ്വദേശിയായ അമാന. മലപ്പുറം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ടി.കെ.അഷ്‌റഫിന്റെയും വഹീദയുടേയും മകളാണ്.

amana ashraf

Madam, I’m really happy and I appreciate for your historic victory of re-election with best result. You got the great support from whole people all around the world including me. This is all became of your outstanding works that you did while you ruled the country especially against covid-19💯. I admire your leadership and your epitome of determination and humanity. The world praises you for bringing New Zealand with compassion and courage. I wish you more and more successful years ahead.

AmanaAshraf 17-10-2020