ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി.
ഭാര്യയിൽ ഉണ്ടായിരുന്ന സംശയമാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് പ്രാഥമിക പൊലിസ് നിഗമനം.
കോഴിക്കോട്: ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. കോഴിക്കോട് അത്തോളി കൊടക്കല്ല് ശോഭനയാണ് (50) കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ശേഷം ഇവരുടെ ഭർത്താവ് കൃഷ്ണൻ തൂങ്ങിമരിച്ചു. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെ കിടന്നുറങ്ങുകയായിരുന്ന ശോഭയെ മരക്കഷണം ഉപയോഗിച്ചാണ് ഭർത്താവ് കൃഷ്ണൻ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഭാര്യയിൽ ഉണ്ടായിരുന്ന സംശയമാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് പ്രാഥമിക പൊലിസ് നിഗമനം.
സംഭവ ശേഷം ഭർത്താവ് കൃഷ്ണനെ കാണാതായിരുന്നു. ഇന്ന് പുലർച്ചെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തെ മറ്റൊരു പുരയിടത്തിലെ പ്ലാവിൽ കൃഷ്ണനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അത്തോളി പൊലീസ് അന്വേഷണം തുടങ്ങി
കൊല്ലപ്പെട്ട ശോഭ – കൃഷ്ണൻ ദമ്പതികൾക്ക് രണ്ട് പെൺമക്കളാണ് ഉണ്ടായിരുന്നത്. ഇരുവരുടെയും വിവാഹം കഴിഞ്ഞതിനാൽ വീട്ടിൽ ദമ്പതികൾ തനിച്ചായിരുന്നു താമസം.