കോവിഡ് ആവശ്യങ്ങൾക്കോടുന്ന ടാക്സി വാഹനങ്ങളുടെ വാടക പ്രശ്നം പരിഹരിക്കുക ; കെ.ടി.ഡി.ഒ
തിരൂർ : കോവിഡ് ആവശ്യങ്ങൾക്കോടുന്ന ടാക്സി വാഹനങ്ങളുടെ വാടക അപര്യാപ്തമാണന്നും വിഷയത്തിന് അടിയന്തിരമായി പരിഹാരം കാണണമെന്നും കെ.ടി.ഡി.ഒ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദിനം തോറും നല്കി വരുന്ന 850 രൂപ ഡ്രൈവർമാരുടെ നിത്യ ചിലവിന് പോലും തികയാത്ത സ്ഥിതിയാണ്.വർഷം തോറുമുണ്ടാകുന്ന ഇന്ധന വില വർദ്ധനവിൽ വാടകയിൽ വർദ്ധനവുണ്ടാക്കുന്നതിന് പകരം വാടക കുറക്കുകയാണ് ചെയ്തത്.നിലവിൽ 50 കിലോമീറ്ററിന് 850 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്.അധികമായോടുന്ന സമയത്ത് കിലോമീറ്ററിന് 15 രൂപയാണ് നല്കുന്നത്.ആയിരം രൂപയോളം ഡ്രൈവർമാർക്ക് ചിലവിന് വരുന്നുണ്ട്.നാല്പതോളം വാഹനങ്ങൾ തിരൂരിൽ തന്നെ ഒാടുന്നുണ്ട്. മുഖ്യമന്ത്രി, ആര്യോഗ്യ മന്ത്രി, ഗതാഗത മന്ത്രി, മലപ്പുറം ജില്ലാ കലക്ടര്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും പ്രശ്‌നത്തില്‍ ഇതുവരെ പരിഹാരമായില്ലെന്നും, വിഷയത്തില്‍ ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ വാഹനം ഓടുന്നത് നിര്‍ത്തിവയ്ക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.സ്മാസ് മുഹമ്മദ്,നാസർ പൂക്കയിൽ,വിശ്വൻ പൊന്നാനി എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.