കോവിഡ് 19: 193 പേര്‍ക്ക് രോഗബാധ 185 പേര്‍ക്ക് രോഗമുക്തി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 185 പേര്‍ക്ക് ഉറവിടമറിയാതെ ആറ് പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 1,698 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 16,386 പേര്‍

മലപ്പുറം ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 25) 193 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഉറവിടമറിയാതെ ആറ് പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 185 പേര്‍ക്കുമാണ് ഇന്ന് വൈറസ് ബാധയുണ്ടായത്. കൂടാതെ വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 185 പേര്‍ കൂടി ഇന്ന് രോഗമുക്തരായതായതോടെ ജില്ലയില്‍ കോവിഡ് മുക്തരായവരുടെ എണ്ണം 1,20,031 ആയി.  

 

16,386 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 1,698 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 114 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 54 പേരും ഒരാള്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 604 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

 

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകാതെ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

 

ഇന്ന് (മാര്‍ച്ച് 25) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

 

ആലങ്കോട് 06

ആനക്കയം 01

അരീക്കോട് 02

ആതവനാട് 03

ചീക്കോട് 01

ചോക്കാട് 01

എടപ്പാള്‍ 07

എടരിക്കോട് 01

എടവണ്ണ 02

എടയൂര്‍ 06

ഏലംകുളം 01

ഇരിമ്പിളിയം 03

കാളികാവ് 01

കല്‍പ്പകഞ്ചേരി 03

കാവനൂര്‍ 03

കോഡൂര്‍ 04

കൊണ്ടോട്ടി 02

കൂട്ടിലങ്ങാടി 03

കോട്ടക്കല്‍ 04

കുറുവ 02

കുറ്റിപ്പുറം 02

കുഴിമണ്ണ 02

മക്കരപ്പറമ്പ 01

മലപ്പുറം 21

മംഗലം 04

മഞ്ചേരി 12

മങ്കട 02

മാറാക്കര 01

മാറഞ്ചേരി 01

മേലാറ്റൂര്‍ 01

മൂന്നിയൂര്‍ 01

മൊറയൂര്‍ 03

നന്നമ്പ്ര 01

നിലമ്പൂര്‍ 03

നിറമരുതൂര്‍ 03

ഒഴൂര്‍ 04

പള്ളിക്കല്‍ 02

പരപ്പനങ്ങാടി 03

പെരിന്തല്‍മണ്ണ 02

പെരുമ്പടപ്പ് 01

പെരുവള്ളൂര്‍ 02

പൊന്മള 01

പൊന്നാനി 03

പൂക്കോട്ടൂര്‍ 01

പുലാമന്തോള്‍ 01

പുളിക്കല്‍ 01

പുല്‍പ്പറ്റ 01

പുറത്തൂര്‍ 01

പുഴക്കാട്ടിരി 03

താനാളൂര്‍ 04

താനൂര്‍ 04

തലക്കാട് 03

തവനൂര്‍ 02

താഴെക്കോട് 01

തിരുവാലി 01

തൃക്കലങ്ങോട് 02

തൃപ്രങ്ങോട് 01

തിരൂര്‍ 03

തിരൂരങ്ങാടി 03

വളാഞ്ചേരി 01

വളവന്നൂര്‍ 01

വള്ളിക്കുന്ന് 03

വട്ടംകുളം 07

വാഴയൂര്‍ 03

വഴിക്കടവ് 03

വെളിയങ്കോട് 01

വേങ്ങര 01

വെട്ടം 04

വണ്ടൂര്‍ 05