ആലങ്കോടിൻ്റെ ഗ്രാമാന്തരങ്ങളിൽ കാൽനടയായി രോഹിതിൻ്റെ പര്യടനം
ചങ്ങരംകുളം:പൊന്നാനി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വക്കേറ്റ് എഎം രോഹിത് ആലങ്കോട് ഗ്രാമപഞ്ചായത്തിൽ തെരഞ്ഞെടുപ്പ് പര്യടനം നടത്തി.
ഗ്രാമപഞ്ചായത്ത് അതിർത്തിയായ കാളച്ചാൽ നിന്നും ആരംഭിച്ച പര്യടനം 40 സ്വീകരണകേന്ദ്രങ്ങൾ പിന്നീട് കോക്കൂർ സെൻട്രലിൽ സമാപിച്ചു. പതിവിൽ നിന്നും വിപരീതമായി എ.എം രോഹിത് കാൽനട ആയിട്ടാണ് ആലങ്കോട് ഗ്രാമപഞ്ചായത്തിലെ പര്യടനം പൂർത്തിയാക്കിയത്.
ഏകദേശം നാല്പതിലധികം കിലോമീറ്ററുകൾ നീണ്ട പര്യടനത്തിൽ രോഹിതനോടൊപ്പം ആലംകോട് ഗ്രാമ പഞ്ചായത്ത് യുഡിഎഫ് പ്രവർത്തകരാണ്സജീവമായത്.
ഗ്രാമാന്തരങ്ങൾ തൊട്ടറിഞ്ഞു കൊണ്ടുള്ള പര്യടനം കൂടുതൽ ആത്മവിശ്വാസം പകരുന്നുണ്ട് എന്നും ജനങ്ങൾക്ക് ആവശ്യമായ പല വികസനങ്ങളും നടപ്പിലാക്കുന്നതിൽ കഴിഞ്ഞ ഇടതുപക്ഷ പ്രതിനിധിയും സർക്കാരു പരാജയമാണെന്ന് തിരിച്ചറിഞ്ഞ് യു ഡി എഫ് സർക്കാർ ഭരണത്തിലേറാൻ തന്നെ സഹായിക്കണമെന്നും എ എം രോഹിത് അഭ്യർത്ഥിച്ചു.