Main Banner

വളര്‍ത്തുനായയെ റോഡിലൂടെ കെട്ടിവലിച്ചയാള്‍ അറസ്റ്റില്‍

മലപ്പുറം: വളര്‍ത്തുനായയെ റോഡിലൂടെ കെട്ടിവലിച്ചയാള്‍ അറസ്റ്റില്‍. മലപ്പുറം കരുനെച്ചി സ്വദേശി സേവ്യറെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചെരുപ്പ് കടിച്ച് കേടുവരുത്തിയതു കൊണ്ടാണ് ഇയാള്‍ നായയെ സ്‌കൂട്ടറിനു പിന്നില്‍ കെട്ടിവലിച്ചത്. ക്രൂര ദൃശ്യം കണ്ട നാട്ടുകാരാണ് സ്‌കൂട്ടര്‍ തടഞ്ഞ് നായയെ രക്ഷിച്ചത്. എന്നാല്‍, നായയെ വീട്ടുകാര്‍ തന്നെ വീണ്ടും കടത്തിക്കൊണ്ടുപോയി.

1 st paragraph

എവിടെ നിന്നോ എത്തി വീട്ടുകാരുമായി ചങ്ങാത്തത്തില്‍ ആയതാണ് ഈ നായ. നാടുകടത്താനായാണ് സ്‌കൂട്ടറിനു പിന്നില്‍ കെട്ടി കൊണ്ടുപോയതെന്ന് സേവ്യര്‍ നാട്ടുകാരോട് പറഞ്ഞു. നായ ചെരിപ്പ് കടിച്ച് കേടുവരുത്തിയെന്നും ഇയാള്‍ വിശദീകരിച്ചു. സ്‌കൂട്ടര്‍ തടയാന്‍ ശ്രമിച്ച നാട്ടുകാരോട് ഇയാള്‍ തട്ടിക്കയറുകയും ചെയ്തു. കൂടുതല്‍ ആളുകളെത്തിയതോടെ ഇയാള്‍ നായയെ മോചിപ്പിച്ചു. എന്നാല്‍, ഒപ്പമുണ്ടായിരുന്ന സഹോദരിയുടെ മകന്‍ നായയുമായി കടന്നു. സേവ്യര്‍ സ്‌കൂട്ടറുമായും രക്ഷപ്പെട്ടു. തുടര്‍ന്ന് മൃഗസ്‌നേഹികളുടെ സംഘടന എടക്കര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.