ഭാരതപ്പുഴയിൽ വിദ്യാർഥി മുങ്ങി മരിച്ചു

എടപ്പാൾ: കുറ്റിപ്പുറം കെൽട്രോൺ കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. എടപ്പാൾ വൈദ്യർമൂല സ്വദേശി തിയ്യത്ത് വളപ്പിൽ ശുഹൈബ് (15) ആണ് മരിച്ചത്. ദാറുൽ ഹിദായ സ്കുളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. വ്യാഴാഴ്ച്ച 3.30 ഓടെയാണ് സംഭവം. സുഹൃത്തകൾക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഫയർഫോഴ്സും ,പ്രദേശിക രക്ഷാപ്രവർത്തകരും എത്തിയാണ് മൃതദേഹം കണ്ടെത്തിയത്.പിതാവ് സക്കീർ (അബുദാബി) , മാതാവ് ഷെമിഹാ.