വാടക ഒഴിവാക്കുവാന്‍ സാധിക്കില്ല; കെട്ടിട ഉടമകള്‍

മലപ്പുറം: ജില്ലയിലെ കെട്ടിട ഉടമകള്‍ വളരെ പ്രയാസത്തിലും, ബുദ്ധിമുട്ടിലുമായതിനാല്‍ ലോക് ഡൗണ്‍ സമയത്തെ വാക ഒഴിവാക്കുവാന്‍ സാധിക്കില്ലെന്ന് ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാകമ്മറ്റി യോഗം വ്യക്തമാക്കി . കഴിഞ്ഞ വര്‍ഷം ലോക് ഡൗണ്‍ കാലയളവില്‍ രണ്ട്, മൂന്ന് മാസത്തെ വാടക ഒഴിവാക്കി കെട്ടിട ഉടമകള്‍ സഹകരിച്ചു എങ്കിലും സര്‍ക്കാര്‍ ഭാഗത്ത് നിന്ന് കെട്ടിട ഉടമകള്‍ക്ക് യാതൊരു ആനുകൂല്യങ്ങളും ലഭിച്ചിരുന്നില്ലെന്ന് യോഗം വിലയിരുത്തി.

 

ഓണ്‍ലൈന്‍ യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സബാഹ് വേങ്ങര അദ്ധ്യക്ഷനായി. യോഗത്തില്‍ അച്ചമ്പാട്ട് വീരാന്‍ കുട്ടി, ഫക്രുദ്ദീന്‍ തങ്ങള്‍, വരിക്കോടന്‍ അബ്ദു റഹിമാന്‍ ഹാജി, ചേക്കുപ്പ കാദര്‍, അലി തിരുനാവായ, എന്നിവര്‍ സംസാരിച്ചു