ഒമാനിൽ കോവിഡ്‌ ബാധിച്ച്‌ മലയാളി നഴ്​സ്​ മരിച്ചു

ഒമാൻ: കോഴിക്കോട്‌ കൂരാച്ചുണ്ട് സ്വദേശിനി രമ്യ റജുലാണ്​ മരിച്ചത്​.കോവിഡ്‌ ബാധിച്ച്‌ ഒമാനിൽ മലയാളി നഴ്​സ്​ മരിച്ചു. കോഴിക്കോട്‌ കൂരാച്ചുണ്ട് സ്വദേശിനി രമ്യ റജുലാണ്​ മരിച്ചത്​. റുസ്​താഖ് ആശുപത്രിയിൽ ജോലി ചെയ്​തിരുന്ന രമ്യ കോവിഡ്‌ ബാധിച്ച്‌ വെൻറിലേറ്ററിലായിരുന്നു.

കോഴിക്കോട്‌ ബാലുശേരി സ്വദേശി റജുലാലാണ്​ ഭർത്താവ്. ഒരു മകളുണ്ട്. കോഴിക്കോട്‌ ഇഖ്റ ആശുപത്രിയിലും സേവനമനുഷ്​ടിച്ചിട്ടുണ്ട്.