വി അബ്ദുറഹിമാന് റെയിൽവേ ചുമതല ലഭിച്ചത് അഭിനന്ദനാർഹം മലബാർ റെയിൽ യൂസേഴ്സ് ഫോറം
പിണറായി മന്ത്രിസഭയിൽ വി, അബ്ദുറഹിമാന് റെയിൽവേ ചുമതല കൂടി ലഭിച്ചത് അഭിനന്ദനാർഹമാണെന്ന് മലബാർ റെയിൽ യൂസേഴ്സ് ഫോറം, കേരളത്തിൻ്റെയും വിശിഷ്യാ മലബാറിൻ്റെയും റെയിൽവേ വികസനത്തിന് ശക്തമായി ഇടപെടാൻ മന്ത്രിക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു, സംസ്ഥാനത്തിൻ്റെ റെയിൽ വികസനത്തിനാവശ്യമായ ഫണ്ട് വകയിരുത്താനുള്ള ശക്തമായ ഇടപെടൽ കൂടുതൽ ദീർല ദൂര ട്രെയിനുകൾ, ശതാബ്ദി ട്രെയിൻ, അതിവേഗ റയിൽ പാത,, സ്റ്റേഷനുകളുടെ നവീകരണം, മെമു വിൻ്റെ കൂടുതൽ സർവീസ്, ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ, തുടങ്ങി ഒട്ടേറെ ആവശ്യങ്ങൾ സംസ്ഥാനത്തിനുണ്ടെന്ന് ഫോറം വിലയിരുത്തി, കേരളത്തിലെ പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകൾക്ക് മുന്തിയ പരിഗണന നൽകുന്ന ഇടപെടലും, മലബാറിന് പ്രധാനമായും ആവശ്യമായ പിറ്റ് ലൈൻ, കോച്ചുകൾക്കാവശ്യമായ വർക്ക്ഷോപ്പ്, നിലമ്പൂർ_ നഞ്ചൻകോട്, നിർദ്ദിഷ്ട തിരുനാവായ _ ഗുരുവായൂർ പാത, ഫറൂഖ് അങ്ങാടിപ്പുറം പാത തലശ്ശേരി-മൈസൂർ. എന്നിവക്ക് പ്രതീക്ഷ നൽകുന്നത് കൂടിയാണ്,, മലപ്പുറത്തിൻ്റെ മന്ത്രി എന്ന നിലക്ക് ജില്ലയിൽ സ്റ്റോപ്പില്ലാതെ കടന്നു പോവുന്ന പ്രധാന ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കൽ, സ്റ്റേഷനുകളുടെ നവീകരണം, പാലക്കാട്, ഷൊറണൂർ, കണ്ണൂർ എന്നിവിടങ്ങളിൽ സർവീസ് അവസാനിപ്പിക്കുന്ന ട്രെയിനുകൾ അവശ്യ സ്റ്റേഷനുകളിലേക്ക് ദീർഘിപ്പിക്കൽ, തുടങ്ങി ഒട്ടേറെ പദ്ധതികൾക്ക് റെയിൽ മന്ത്രാലയത്തിലും, കേന്ദ്രത്തിലും സംസ്ഥാനത്തിൻ്റെ ഇടപെടലിലൂടെ നേടിയെടുക്കാനാകുമെന്ന പ്രതീക്ഷക്ക് പുതുജീവനാണ് പുതിയ മന്ത്രിസഭയുടെയും, പുതിയ മന്ത്രിയുടെയും രംഗ പ്രവേശത്തിലൂടെ ട്രെയിൻ യാത്രക്കാരും മറ്റും ലക്ഷ്യമിടുന്നതെന്ന് റെയിൽ യൂസേഴ്സ് ഫോറം ചൂണ്ടിക്കാട്ടി, മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേത്യത്വത്തിലുള്ള മന്ത്രിസഭക്ക് എല്ലാ അഭിനന്ദനങ്ങളും നേരുന്നു,,, മുനീർ കുറുമ്പടി (ചെയർമാൻ റെയിൽ യൂസേഴ്സ് ഫോറം സി.എം മനോജ് കുമാർ (ജ.കൺവീനർ, യൂസേഴ്സ് ഫോറം )
,