ഓട്ടോറിക്ഷ മറിഞ്ഞു ഡ്രൈവർ മരിച്ചു.

കണ്ണൂർ: ചാലോട് നിന്ന് ഇരിക്കൂറിലേക്കുള്ള യാത്ര മധ്യേ ചിത്രാരി ജംഗ്ഷനിൽ വെച്ച് ഓട്ടോ തലകീഴായി മറിഞ്ഞ് ഡ്രൈവർ മരിച്ചു. നിടുവള്ളൂർ പള്ളിക്ക് സമീപം വളപ്പിനകത്ത് ഹൗസിൽ മുഹമ്മദ് കുഞ്ഞിയുടെ മകൻ സി.എച്ച് അബ്ദുൽ നിസാർ (44) ആണ് മരിച്ചത്.

ശബ്ദം കേട്ട് എത്തിച്ചേർന്ന നാട്ടുകാർ ഓട്ടോ നിസാറിന്റെ ദേഹത്ത് വീണ നിലയിലാണ് കണ്ടത്. ഉടൻ ഹെൽപ്പ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മട്ടന്നൂർ പോലീസ് ഇൻക്വസ്റ്റ് നടത്തും. ഭാര്യ : ആയിഷ. മക്കൾ : സംജിദ്, അജ്നാസ്, ഇജാസ്, ജസ്ന, ഫാത്തിമ. മാതാവ്: പരേതയായ സി.എച്ച് ആമിന