അർധരാത്രി കിടപ്പുമുറിയിൽ ഭാര്യയെയും കുഞ്ഞിനെയും വെട്ടി പരിക്കേൽപ്പിച്ചു; ഭർത്താവ് അറസ്റ്റിൽ
തേഞ്ഞിപ്പലം: പെരുവള്ളൂർ കൂമണ്ണ പറച്ചിനപ്പുറയ പരേതനായ എടപ്പരുത്തി രാമൻകുട്ടി യുടെ മകൾ സിന്ധു (40), മകൻ അഭിരാം (6) എന്നിവരെയാണ് വെട്ടി പരിക്കേല്പിച്ചത്. സംഭവത്തിൽ ഭർത്താവ് കൂട്ടു മൂച്ചി സ്വദേശി പാറോൽ പ്രിയേഷിനെ (45) തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. ഇവർ വാടകക്ക് താമസിക്കുന്ന തേഞ്ഞിപ്പലം മാതാപ്പുഴ കൊളത്തോട് വാടക വീട്ടിൽ ഇന്നലെ രാത്രി 12 ന് ശേഷമാണ് സംഭവം.
മുറിയിൽ വെച്ചു സിന്ധുവിനെ ദേഹമാസകലം വെട്ടുകയായിരുന്നു. മകൻ അഭിരാമിനെയും വെട്ടി പരിക്കേൽപ്പിച്ചു പരിക്കേറ്റ അഭിരാം പുറത്തിറങ്ങി അയൽ വാസികളോട് വിവരം പറയുകയായിരുന്നു. ഇവരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ സിന്ധു കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അറസ്റ്റിലായ ഭർത്താവിനെ റിമാൻഡ് ചെയ്തു.