ജില്ലാ ആശുപത്രി കോവിഡ് വാര്‍ഡിലേക്ക് സാമഗ്രികള്‍ നല്‍കി

മലപ്പുറം: നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ, കോവിഡ് വാര്‍ഡിലേക്ക് അത്യാവശ്യമായി ആവശ്യപ്പെട്ട, ഇന്റക്ഷന്‍ കുക്കര്‍ ,കെറ്റില്‍, സ്റ്റീല്‍ പാത്രങ്ങള്‍ തുടങ്ങിയ സാമഗ്രികള്‍, ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എ ഐ ബി ഇ എ ) പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ കമ്മറ്റി നടത്തുന്ന വിവിധ സാമൂഹ്യ പ്രതിബദ്ധതാ പരിപാടിയില്‍ ഉള്‍പ്പെടുത്തി ഇന്ന് എത്തിച്ചു നല്‍കി.

നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് ആവശ്യമായ സാമഗ്രികള്‍ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ഭാരവാഹികള്‍ കൈമാറുന്നു

എ.ഐ.ബി.ഇ.എ. മലപ്പുറം ജില്ലാ കമ്മറ്റി ചെയര്‍മാനും, ടി എസ് ബി ഇ എ സംസ്ഥാന സെക്രട്ടരിയുമായ

ബി.കെ.പ്രദീപ്, സാമഗ്രികള്‍ ആശുപത്രി ലേ ഓഫീസര്‍ ശ്രീ.പി.വിജയകുമാറിന് കൈമാറി.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ ലഘു ചടങ്ങില്‍ ജില്ലാ സെക്രട്ടരി എ അഹമ്മദ്, അസി.സെക്രട്ടറി വി.വി.ജയകുമാര്‍, ടൗണ്‍ കമ്മറ്റി സെക്രട്ടരി എന്‍.വിനോദ് കുമാര്‍, ജോ.. സെക്രട്ടരി രാജേന്ദ്രന്‍ തുടങ്ങിയവര്‍ സന്നിഹിതരായി.