ലോകത്ത് കൊവിഡ് മരണം 38.27 ലക്ഷം പിന്നിട്ടു; 16.11 കോടി രോഗമുക്തർ

ഇന്ത്യയിൽ മരണനിരക്ക് കുതിച്ചുയരുകയാണ്. ഇതുവരെ 3.77 ലക്ഷം പേരാണ് മരിച്ചത്.

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 38.27 ലക്ഷം പിന്നിട്ടു. ഇതുവരെ പതിനേഴ് കോടി എഴുപത് ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പതിനാറ് കോടി പതിനൊന്ന് ലക്ഷം പേർ രോഗമുക്തി നേടി. നിലവിൽ ഒരു കോടി പത്തൊൻപത് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.

അമേരിക്കയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 6.15 ലക്ഷം പേരാണ് കൊവിഡ് മൂലം മരണമടഞ്ഞത്. ഏറ്റവും കൂടുതൽ രോഗബാധിതരുള്ളതും യുഎസിൽ തന്നെയാണ്. മൂന്ന് കോടി നാൽപത്തിമൂന്ന് ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബ്രസീലാണ് മരണസംഖ്യയിൽ രണ്ടാം സ്ഥാനത്ത്. രാജ്യത്ത് 4.88 ലക്ഷം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ഇന്ത്യയിൽ മരണനിരക്ക് കുതിച്ചുയരുകയാണ്. ഇതുവരെ 3.77 ലക്ഷം പേരാണ് മരിച്ചത്. ഇതിൽ 2.1 ലക്ഷം മരണങ്ങളും റിപ്പോർട്ട് ചെയ്തത് ഏപ്രിൽ ഒന്നിന് ശേഷമാണ്. രണ്ട് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം പേർക്ക് ഇതുവരെ കൊവിഡ് ബാധിച്ചു.നിലവിൽ 9.73 ലക്ഷം പേർ മാത്രമേ ചികിത്സയിലുള്ളു.