ദുരിത മേഖലയിൽ സാന്ത്വനവുമായി കുറ്റൂർ അബ്ദുറഹിമാൻ ഹാജി

തിരുർ: കോവിഡ് പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ട വെളിയംകോട് , പാലപ്പെട്ടി, പുതുപൊന്നാനി , പൊന്നാനി ,ഉണ്യാൽ , താനൂർ , പരപ്പനങ്ങാടി തീരദേശ മേഖലയിൽ കടൽക്ഷോഭം മൂലം ദുതിതത്തിലായ 2500 കുടംബങ്ങൾക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്ത് ബനിയാസ് സ്പൈക് ഗ്രൂപ്പ് ഓഫ് കമ്പനീസ് ആൻ്റ് പുത്തനത്താണി സി.പി.എ കോളേജ് ഓഫ് ഗ്ലോബൽ സ്റ്റഡീസ് ചെയർമാനുമായ കുറ്റൂർ അബ്ദുറഹിമാൻ ഹാജി മാതൃകയാവുകയാണ്. കോവിഡ് ദുരിതക്കാലത്ത് ആശ്വാസമേകി നൽകുന്ന ഭക്ഷ്യ കിറ്റുകളുടെ വിതരണോദ്ഘാടനം തിരൂർ പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ബനിയാസ് സ്പൈക് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ കുറ്റൂർ അബ്ദുറഹിമാൻ ഹാജി നിർവഹിച്ചു.

കോവിഡ് ദുരിതകാലത്ത് ബനിയാസ് സ്പൈക് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ കുറ്റൂർ അബ്ദുറഹ്മാൻ ഹാജി വിതരണം ചെയ്യുന്ന ഭക്ഷ്യകിറ്റ് മാനേജർ മുഹമ്മദ് വളാഞ്ചേരിയിൽ നിന്നും മുതിർന്ന മാധ്യമ പ്രവർത്തകൻ സുബൈർ കല്ലൻ ഏറ്റുവാങ്ങുന്നു.

നിത്യോപയോക സാധനങ്ങളായ 16 ഇനങ്ങൾ ഉൾപ്പെടുത്തിയ ഭക്ഷണ കിറ്റാണ് വിതരണം ചെയ്യുന്നത്.

നിരവധി നിർധനരും നിരാലംബരുമായ വീട്ടുകാർക്കാണ് കുറ്റൂർ അബ്ദുറഹിമാൻ ഹാജി ഈ കോവിഡ് മഹാമാരിക്കാലത്തും ഭക്ഷണ കിറ്റ് നൽകിയും വീടും സ്ഥലവും ഇല്ലാത്ത 18 ഓളം കുടുംബങ്ങൾക്ക് വീട് വെക്കാനാവശ്യമായ ഭൂമി നൽകിയും കോവിഡ് കാരണമായി ജോലി ഇല്ലാതായ മദ്രസ അധ്യാപകരിൽ 18 ഓളം റൈഞ്ചുകളിലെ 750 ഓളം അധ്യാപകർക്ക് ഈ കോവിഡ് കാലയളവിൽ രണ്ട് തവണ ധനസഹായം നൽകിയും കോവിഡ് കാരണം ദുരിതത്തിലായ അബൂദാബിയിലുള്ള പ്രവാസികൾക്ക് വിവിധ സംഘടനകൾ മുഖേന 3000 ഓളം ഭക്ഷണ കിറ്റുകളും യാത്ര ചെയ്യാൻ ടിക്കറ്റെടുക്കാൻ ബുദ്ധിമുട്ടിയ പ്രവാസികളിൽ ചിലർക്ക് യാത്രാ ടിക്കറ്റ് നൽകിയും നിരവധി സാമൂഹിക സാംസ്കാരിക സേവന രംഗത്ത് മാതൃകയാണ് അബ്ദുറഹിമാൻ ഹാജി. കഴിഞ്ഞ കാല പ്രതിസന്ധികളിലല്ലാം നാട്ടുകാരുടെ നന്മക്കായി പ്രവർത്തിച്ച് വരുന്ന ഹാജി, കുറ്റൂർ ഗ്രാമത്തിലെ 600 ഓളം വീടുകളിലേക്ക് ഭക്ഷണ കിറ്റ് വിതരണം നടത്തിയാണ് തുടക്കം കുറിച്ചത്. പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ മാധ്യമ പ്രവർത്തകർക്ക് ഭക്ഷ്യ കിറ്റ് നൽകി ഔദ്യോഗിക വിതരണോദ്ഘാടനം നടത്തി. പ്രസ്ക്ലബ് പ്രസിഡൻ്റ് റജിനായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പി റാഫി, ബനിയാസ് സ്പെക് സിഇഒ ശാക്കിർ പി അലിയാർ, എക്സിക്യൂട്ടീവ് ഡയറക്ടർ റാശിദ് അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.

സി.പി മുസ്ഥഫ കുറ്റൂർ, കുഞ്ഞിപ്പ തങ്ങൾ കുറ്റൂർ, സി.പി ആശിഫ് കുറ്റൂർ സംബസിച്ചു. ബനിയാസ് സ്പെക് ഗ്രൂപ്പ് മാനേജർ മുഹമ്മദ് വളാഞ്ചേരിയിൽ നിന്നും മുതിർന്ന മാധ്യമ പ്രവർത്തകൻ സുബൈർ കല്ലൻ ഭക്ഷ്യ കിറ്റ് ഏറ്റുവാങ്ങി.