മലയാളി യുവാവ് യുഎഇയില്‍ കൊല്ലപ്പെട്ടു

ആഫ്രിക്കന്‍ സ്വദേശികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടയില്‍ പെട്ടുപോയതിനെ തുടര്‍ന്ന് അടിയേറ്റ് കൊല്ലപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഷാര്‍ജ: യുഎഇയില്‍ താമസ സ്ഥലത്തുണ്ടായ സംഘര്‍ഷത്തിനിടെ മലയാളി യുവാവ് കൊല്ലപ്പെട്ടു. ഇടുക്കി കരുണാപുരം കൂട്ടാര്‍ തടത്തില്‍ വീട്ടില്‍ വിജയന്റെ മകന്‍ ടി.വി വിഷ്‍ണു (29) ആണ് മരിച്ചത്. ഷാര്‍ജ അബൂഷഹാലയില്‍ ചൊവ്വാഴ്‍ച ഉച്ചയ്‍ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

ആഫ്രിക്കന്‍ സ്വദേശികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടയില്‍ പെട്ടുപോയതിനെ തുടര്‍ന്ന് അടിയേറ്റ് കൊല്ലപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാര്‍ജയില്‍ സലൂണ്‍ ജീവനക്കാരനായിരുന്ന വിഷ്‍ണു ഓഫ് ദിവസമായിരുന്നതിനാല്‍ ജോലിക്ക് പോയിരുന്നില്ല. മൃതദേഹം ഷാര്‍ജ പൊലീസ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്നവരെ പൊലീസ് അറസ്റ്റ് ചെയ്‍തിട്ടുണ്ട്.