സംസ്കാര സാഹിതി തിരൂർ നിയോജക മണ്ഡലം നിൽപ്പ് സമരം സംഘടിപ്പിച്ചു.

സംസ്കാര സാഹിതി തിരൂർ നിയോജക മണ്ഡലം നിൽപ്പ് സമരം സംഘടിപ്പിച്ചു.

 


ലോകസഭ സെക്രട്ടറിയേറ്റിന്റെ ഭാഗമായ പാർലമെന്ററി റിസർച്ച് & ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (പ്രൈഡ് ) പാർലമെന്റ് അംഗങ്ങൾക്കും ജീവനക്കാർക്കുമായി നടത്തുന്ന ആഭ്യന്തര ഭാഷാ പരിശീലന പരിപാടിയിൽ മലയാളത്തെ ഉൾപ്പെടുത്തുക. പ്രാദേശിക ആവശ്യങ്ങൾ അവതരിപ്പിക്കാനും വേഗത്തിൽ നടപടിയെടുക്കാനും സാധിക്കും .കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ മുന്നോട്ട് വരണമെന്നും അല്ലാത്തപക്ഷം മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ചന്റെ മണ്ണായ തിരൂരിൽ നിന്ന് ആരംഭിച്ച ഈ സമരം രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്ക് വഴിവരുത്തുമെന്നും നിൽപ്പ് സമരം മുന്നറിയിപ്പ് നൽകി നിൽപ്പ് സമരത്തിൽ സംസ്കാര സാഹിതി തിരൂർ നിയോജക മണ്ഡലം കൺവീനർ മനോജ് ജോസ് സ്വാഗതo പറഞ്ഞു. ചെയർമാൻ എ.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു

കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ.എ.പത്മകുമാർ ഉത്ഘാടനം ചെയ്തു.കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി യാസർ പൊട്ടച്ചോല മുഖ്യപ്രഭാഷണം നടത്തി ആശംസകൾ അർപ്പിച്ചു കൊണ്ട് ടി.ജി.സുരേഷ് , യാസർ പയ്യോളി, അബ്ദുൾ നാസർ, കുഞ്ഞമ്മുട്ടി, അരുൺ ചെമ്പ്ര, നൗഷാദ് പരന്നേക്കാട്, അബ്ദുള്ള കുട്ടി അമ്മേങ്ങര, എ.സി. പ്രവീൺ, രാജേഷ് പരന്നേക്കാട്, മണികണ്ഠൻ വഴുതക്കാട്, എന്നിവർ നിൽപ്പ് സമരത്തിൽ പങ്കാളികളായി.