മൃഗശാല ജീവനക്കാരനെ കടിച്ചത് ആൺ രാജവെമ്പാല.

കേരളത്തിൽ രാജവെമ്പാലയുടെ കടിയേറ്റ് മൃഗശാല ജീവനക്കാരൻ മരിക്കുന്നത് ആദ്യം

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരൻ ഇന്ന് കൂടു വൃത്തിയാക്കുന്നതിനിടയിൽ രാജവെമ്പാലയുടെ കടിയേറ്റു മരിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കാട്ടാക്കട സ്വദേശി അർഷാദ് പാമ്പ് കടിയേറ്റ് മരിച്ചത്. കേരളത്തിൽ ഇത് ആദ്യത്തെ സംഭവമാണ്. ബംഗളുരുവിൽ നിന്ന് കൊണ്ടുവന്ന നാഗ,​ നീലു,​ കാർത്തിക് എന്നീ മൂന്നുരാജവെമ്പാലകളാണ് ഇപ്പോൾ തിരുവനന്തപുരം മൃഗശാലയിലുള്ളത്. രണ്ട് ആണും ഒരും പെണ്ണും,​ മൂന്നിനും ഏഴ് വയസാണ് പ്രായം. ഒറ്റയ്ക്ക് ഒരു കൂട്ടിൽ കഴിയുന്ന കാർത്തിക് എന്ന ആൺ രാജവെമ്പാലയാണ് അർഷാദിനെ കടിച്ചത്. വലത്ത് കൈപ്പത്തിക്കും കൈമുട്ടിനും ഇടയ്‌ക്കാണ് കടിയേറ്റത്. കടിയേറ്റ് അരമണിക്കൂർ കഴിഞ്ഞാണ് മറ്റ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുന്നത്. മരിച്ച അ‍ർഷാദ് വർഷങ്ങളായി മൃശാലയിഷ പാമ്പുകളെ പരിചരിക്കുന്ന ജീവനക്കാരനാണ്.

പേരുപോലെ തന്നെ മറ്റു പാമ്പ് വർഗങ്ങളിൽ നിന്ന് വേറിട്ടുനിൽക്കുന്ന ഒന്നാണ് രാജവെമ്പാല. കിംഗ് കോബ്ര എന്നറിയപ്പെടുന്ന ഇവയുടെ കടിയേറ്റാൽ മരണം ഉറപ്പുതന്നെ. ഇവയിുടെ വിഷം മനുഷ്യന്റെ നാഡീവ്യൂഹത്തെയാണ് ബാധിക്കുന്നത്. രാജനാഗം,​ കൃഷ്ണനാഗം,​ കരിനാഗം,​ ശംഖുമാല എൻ്നീ പലപേരുകളിൽ ഇവയെ അറിയപ്പെടുന്നു. മൂർഖൻ പാമ്പുകളുടെ വർഗത്തിൽ പെട്ടവായാണ് ഇവയെങ്കിലും മൂർഖനിൽ നിന്നും വ്യത്യസ്തമായ ഘടനാ രീതിയാണ് ഇവയ്ക്കുള്ളത്. ഫണം മൂർഖൻ പാമ്പുകളെപ്പോലെ വട്ടത്തിലല്ല,​ അല്പം നീണ്ടാണ് കാണപ്പെടുന്നത്. ഇവയുടെ അടിഭാഗം ഇളംമഞ്ഞയും കറുപ്പും കലർന്ന് അകലമുള്ള പട്ടകളായിട്ടാണ് കാണപ്പെടുന്നത്. ഫണം വിടർത്തി നൽക്കുമ്പോൾ ഇത് ദൃശ്യമാകും. മുതുകിൽ കറുപ്പ് നിറത്തിൽ ചിത്രപ്പണികളോട് കൂടിയ അകലമുള്ള പട്ടകളും കാണാം. ശരീരത്തിൽ മിനുസമേറിയ ചെതുമ്പലുകളും ദൃശ്യമാണ്.

An employee of the Thiruvananthapuram zoo died after being bitten by a cobra

ഇന്ത്യയിൽ സാധാരണയായി രാജവെമ്പാലകൾ വസിക്കുന്നത് കേരളം,​ തമിഴ്‌നാട്,​ കർണാടക,​ ഒഡിഷ,​ അസാം എന്നീ സംസ്ഥാനങ്ങളിലെ വനപ്രദേശങ്ങളിലാണ്. യാതൊരു പ്രകോപനവും കൂടാതെ പ്രകോപനം കാണിക്കുന്ന സ്വഭാവമാണ് ഇവയ്ക്കുള്ളത്. ഈർപ്പവും തണുപ്പും ഇഷ്ടപ്പെടുന്ന ഇവ നിത്യഹരിത വനപ്രദേശങ്ങളാണ് തിരഞ്ഞെടുക്കാറുള്ളത്. മനുഷ്യവാസമുള്ള സ്ഥാലൃങ്ങൾ ഇവയ്ക്ക് തീരെ ഇഷ്ടമല്ല,​. എന്നാൽ ചില സാഹചര്യങ്ങളിൽ ഇവ നാട്ടിൻപുറങ്ങളിലും എത്തിപ്പെടാം. വയനാട്ടിൽ തേയില,​ കാപ്പിത്തോട്ടങ്ങളിൽ ഇവ ധാരാളമായി കണ്ടുവരുന്നു,​ ഇവയുടെ സഞ്ചാരം മിക്കപ്പോഴും പകൽസമയത്താണ് ,​ തന്റെ വിഷം കൊണ്ട് കൊത്തിക്കൊന്നതിന് ശേഷമേ ഇവ ഇരയെ ഭക്ഷിക്കാറുള്ളൂ. മറ്റുപാമ്പുകളിൽ നിന്ന് വ്യത്യസ്തമായാണ് ഇവയുടെ കൂടുനിർമ്മാണം. സാധാരണ പാമ്പുകൾ ഒഴിഞ്ഞ മാളങ്ങളാണ് തിരഞ്ഞെടുക്കുന്നത്. എന്നാൽ ഇവ കരിയില,​ ഇലകൾ. ,​ ചുള്ളിക്കമ്പുകൾ എന്നിവ കൊണ്ട് സ്വന്തമായി കൂട് നിർമ്മിച്ച് അതിലാണ് മുട്ടയിടുന്നതും വിരിയിക്കുന്നതും. സാധാരണയായി ഇവയുടെ കൂടിന് ഒരടിയോളം ഉയരവുമുണ്ടാകും. പണിയുകയാണ് ചെയ്യുന്നത്. ഒരാഴ്ചയ്ക്കിടെ അമ്പതോളം മുട്ടകൾ ഇടാറുണ്ട്. ഏകദേശം 45- 60 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവരുന്നത്. ജനിക്കുമ്പോൾത്തന്നെ കുഞ്ഞുങ്ങൾക്ക് രണ്ടടിയോളം വളർച്ചയുണ്ടാകും.

ഇവയുടെ കടിയേറ്റാൽ മരണമുറപ്പാണ്. കാരണം ഒറ്റകടിയിൽത്തന്നെ മറ്റു പാമ്പുകളിൽ ഉള്ളതിനെക്കാൾ പതിന്മടങ്ങ് വിഷമാണ് ഇവയിൽ കണ്ടുവരുന്നത്. അതുകൊണ്ട് തന്നെ ഇവയുടെ കടിയേറ്റാൽ ബോധക്ഷയവും മരണവും സംഭവി്കുന്നു. ഒരാനയെപ്പോലും രാജമ്പെലയ്ക്ക് കൊല്ലാൻ കഴിയും.