Main Banner

വിജയ് യേശുദാസ് സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടു

ഗായകൻ വിജയ് യേശുദാസ് സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. ആർക്കും പരുക്കില്ല. ദേശീയ പാതയിൽ തുറവൂർ ജംക്‌ഷനിൽ കഴിഞ്ഞ ദിവസം രാത്രി 11.30 നായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്നു കൊച്ചിയിലേക്ക് സുഹൃത്തുമായി കാറിൽ പോകുന്നതിനിടെ കിഴക്ക് നിന്നും റോഡ് മുറിച്ചു കടക്കുകയായിരുന്ന മറ്റൊരു കാറിലിടിക്കുകയായിരുന്നു. അപകടത്തിൽ ഇരു കാറുകളുടെ മുൻഭാഗം തകർന്നു.