ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ ജൂലൈ 20ന്.
ദുബൈ: ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ ജൂലൈ 20ന്. മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് ദുൽഹജ്ജ് ഒന്ന് ഞായറാഴ്ച ആയിരിക്കുമെന്നും അറഫ ദിനം ജൂലൈ 19 ആയിരിക്കുമെന്നും അധികൃതർ അറിയിച്ചു.
സൗദി സുപ്രീം കോടതി ഇക്കാര്യം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ദുബൈ മതകാര്യ വകുപ്പിന്റെ ട്വിറ്റർ പ്രകാരം ഞായറാഴ്ച ദുൽഹജ്ജ് ഒന്നാണ്. ഒമാനിൽ ഞായറാഴ്ച ദുൽഹജ്ജ് ഒന്നായിരിക്കുമെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു.