കഞ്ചാവുമായി യുവാവ് പിടിയിൽ.
കുറ്റിപ്പുറം: പേരശ്ശനൂർ ചെറുള്ളിപ്പറമ്പിൽ നാരായണന്റെ മകൻ 26 വയസുകാരനായ വിജേഷാണ് പൊലീസിന്റെ പിടിയിലായത്.പേരശ്ശനൂർ ഭാഗത്ത് കുട്ടികൾ ഉൾപ്പെടെയുള്ള വർക്ക് ഇയാൾ കഞ്ചാവ് നൽകുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നാട്ടുകാരുടെ സഹായത്തോടെ ഇയാള പിടികൂടിയത്.


അടുത്തിടെയായി ലഹരിക്കും സ്ത്രീകൾക്കതിരെയുള്ള അക്രമത്തിനും എതിരായി വാർഡ്തലത്തിൽ ജാഗ്രതാ സമതികൾ രൂപീകരിച്ച് കുറ്റിപ്പുറം പൊലീസിന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. ഇതുവഴി ലഭിച്ച വിവരവും ഇയാളെ പിടികൂടൻ സഹായകമായി. ജനപ്രതിനിധികൾ, മത യുവജന സംഘടനാ പ്രവർത്തകർ തുടങ്ങിയവരുടെ സഹായത്തോടെ ഈ സമിതികളുടെ പ്രവർത്തനം ഊർജ്ജിതമാക്കുമെന്ന് പൊലീസ് അറിയിച്ചു.
