ആരോടും വ്യക്​തി വിരോധമില്ല, പാർട്ടിയാണ്​ മുഖ്യം -മുഈനലി തങ്ങൾ

മലപ്പുറം: മുസ്​ലിം ലീഗിലെ വിവാദങ്ങൾക്കിടെ ഫേസ്​ബുക്ക്​ കുറിപ്പുമായി യൂത്ത്​ ലീഗ്​ ദേശീയ ഉപാധ്യക്ഷൻ മുഈനലി ശിഹാബ്​ തങ്ങൾ. ആരോടും വ്യക്തി വിരോധമില്ലെന്നും പാർട്ടിയാണ്​ മുഖ്യമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി ശക്തിപ്പെടുത്താൻ ഒരുമയോടെ പ്രവർത്തിക്കും. എല്ലാം കലങ്ങി തെളിയും. കലക്കു വെള്ളത്തിൽ മീൻ പിടിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനില്ല. പ്രഥമ പരിഗണന പിതാവിന്‍റെ ആരോഗ്യ പരിപാലനത്തിലാണ്​. ജയ് മുസ്ലിം ലീഗ് -അദ്ദേഹം ഫേസ്​ബുക്കിൽ കുറിച്ചു.

വാർത്താസമ്മേളനത്തിനിടെ കുഞ്ഞാലിക്കുട്ടിക്കെതിരെ മുഈനലി ആരോപണങ്ങൾ ഉന്നയിച്ചത്​ ഏറെ വിവാദങ്ങൾക്ക്​ വഴിവെച്ചിരുന്നു. തങ്ങൾ കുടുംബത്തിന്‍റെ പാരമ്പര്യം മുഈനലി ലംഘിച്ചതായും കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ മുഈനലി പങ്കെടുത്തത് ഉചിതമായില്ലെന്നുമാണ്​ ലീഗ് ഉന്നതാധികാര സമിതി യോഗം വിലയിരുത്തിയത്